ലാക്മെ ഫാഷന്‍ വീക്കില്‍ കൈയടി നേടി ബോളിവുഡ് താരം സാറ അലി ഖാന്. സ്റ്റൈലിഷ് ലുക്ക് മാത്രമല്ല അതിന് പിന്നില്‍. പൊള്ളലേറ്റ ശരീരഭാഗം മേക്കപ്പ് ചെയ്ത് മറക്കാതെ വേദിയിലെത്തിയാണ് നടി കൈയടി നേടിയത്.
സില്‍വര്‍ നിറത്തിലുള്ള ലെഹങ്ക ധരിച്ചായിരുന്നു താരത്തിന്റെ റാംപ് വാക്ക്. ഇതിനൊപ്പം ബ്രാലെറ്റ് ടോപ്പും പെയര്‍ ചെയ്തു. വലിയ സില്‍വര്‍ ഹാങിങ് കമ്മലും മോതിരവുമാണ് ആഭരണമായി തെരഞ്ഞെടുത്തത്.
എന്നാല്‍ ആളുകള്‍ ശ്രദ്ധിച്ചത് സാറയുടെ ശരീരത്തിലെ പൊള്ളിയ പാടുകളാണ്. മറ്റുള്ളവര്‍ ശരീരത്തില്‍ ഇത്തരത്തില്‍ പാടുകളുണ്ടെങ്കില്‍ മറക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ സാറ അതിന് മുതിര്‍ന്നില്ലെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ആത്മവിശ്വാസത്തിന്റെ അടയാളമാണ് ഇതെന്നും നിങ്ങളാണ് യഥാര്‍ഥ സുന്ദരിയെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ സാറയുടെ ശരീരത്തില്‍ എങ്ങനെയാണ് പൊള്ളലേറ്റതെന്ന് വ്യക്തമല്ല.
Content Highlights: fans praise sara ali khan for not hiding her burn marks while walking the ramp
Published: 18 Mar 2024, 10:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented