ലാക്മെ ഫാഷൻ വീക്ക് 2024-ൽ തിളങ്ങി മുൻ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിത സെൻ. രാജ്യത്തെ മുൻനിര സെലിബ്രിറ്റികളും ഡിസൈനർമാരുമാണ് ന്യൂഡൽഹിയിലെ റാംപിൽ ചുവടുവെച്ചത്. ഗോൾഡൻ സ്വീക്വിൻസ് സാരി ധരിച്ചായിരുന്നു സുസ്മിതയുടെ റാംപ് വാക്ക്. അതീവ സുന്ദരിയായി എത്തിയ സുസ്മിത സദസ്സിനെ കൈയിലെടുത്തു.
സുസ്മിതയുടെ മൂത്ത മകൾ റെനി അമ്മയ്ക്ക് പ്രശംസയുമായി പിന്നീട് എത്തുകയും ചെയ്തു. 'നിങ്ങളുടെ സൗന്ദര്യവും ഊർജമേകുന്ന വ്യക്തിത്വവും എപ്പോഴും വിസ്മയിപ്പിക്കുന്നു' എന്നായിരുന്നു റെനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
1994-ലെ മിസ് യൂണിവേഴ്സായിരുന്നു സുസ്മിത സെൻ. 2000-ൽ തന്റെ 24-ാം വയസ്സിൽ സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുക്കുകയായിരുന്നു. 2010-ൽ രണ്ടാമത്തെ മകൾ അലിഷയേയും ദത്തെടുത്തു. ആര്യ എന്ന ത്രില്ലർ വെബ് സീരീസിലൂടെയാണ് ഒടുവിൽ സുസ്മിത പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
Content Highlights: Sushmita Sen in Lakme Fashion Week 2024
Published: 14 Oct 2024, 08:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented