ഇന്നാണ് വിവാഹമെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും അതീവ സന്തോഷവതിയാണെന്നും വികാരഭരിതയായി അനുമോള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ബിഗ്‌ബോസ് ഷോ ജേതാവും മിനിസ്‌ക്രീൻ താരവുമായ അനുമോൾ കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹിതയായത്. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഗുരുവായൂർവച്ച് വിവാഹിതയായ അനുമോൾ ആരാധകരോട് അന്നുമുതൽ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാളുകൾ പിന്നിടുമ്പോൾ ആ സർപ്രൈസ് എന്താണെന്ന് സ്വന്തം യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനുമോൾ. ഗുരുവായൂർ വച്ച് നടന്ന വിവാഹത്തിന് മുൻപേ ചെന്നൈയിൽ വച്ച് അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോളുടെ വിവാഹം നടന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവച്ചത്. ജൂൺ ഏഴിന് രാവിലെ ഏഴുമണിയോടെ ചെന്നൈയിലെ ഒരു ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.
‘ഇന്നത്തെ വ്‌ളോഗ് എനിക്ക് വളരെ സ്‌പെഷ്യൽ ആയിട്ടുള്ള ഒരു വ്‌ളോഗ് ആണ് എന്നെ സ്‌നേഹിക്കുന്ന നിങ്ങൾക്കും ഇതൊരു സ്‌പെഷ്യൽ ആയിട്ടുള്ള ഒരു വ്‌ളോഗ് തന്നെയാണ്’ എന്നുപറഞ്ഞുകൊണ്ടാണ് അനുമോളുടെ വീഡിയോ ആരംഭിക്കുന്നത്. ‘നിങ്ങൾ ഈ വീഡിയോ കാണുമ്പോൾ എന്റെ ജീവിതത്തിൽ ഒരു വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ടാകും. ഞാനും എന്റെ കുടുംബവും ഒരു പ്രത്യേക യാത്രയ്ക്ക് റെഡി ആയി കൊണ്ടിരിക്കുകയാണ് നിങ്ങൾ എല്ലാവർക്കും മനസ്സിലായി കാണും അതുതന്നെയാണ് എന്റെ വിവാഹം. എന്റെ ജീവിതത്തിലെ നല്ല നല്ല നിമിഷങ്ങളുടെ കൂടെ നിങ്ങൾ ഉണ്ടാവണം എല്ലാവരുടെയും പ്രാർത്ഥനയും സ്‌നേഹവും അനുഗ്രഹവും ഒക്കെ വേണം' അനു പറയുന്നു. പിന്നീട് അനുവും കുടുംബവും തയ്യാറായി ചെന്നൈയിലേക്ക് തിരിക്കുന്നതും വീഡിയോയിൽ കാണാം. തമിഴ് ആചാരപ്രകാരം ചെറിയൊരു വിവാഹം നടത്തണമെന്ന് വരന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു അതിന്റെ ഭാഗമായിട്ടായിരുന്നു അനുവിന്റെ ആദ്യവിവാഹം.
വിവാഹദിവസം രാവിലെ രണ്ടുമണിയോടെ വിവാഹത്തിനായി തയ്യാറാകുന്ന അനുവിനെയും വ്‌ളോഗിൽ കാണാം. ഇന്നാണ് വിവാഹമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും അതീവ സന്തോഷവതിയാണെന്നും വികാരഭരിതയായി അനുമോൾ വീഡിയോയിൽ പറയുന്നുണ്ട്. വിവാഹം നടക്കുന്നതിന്റെ ആഹ്ലാദത്തിൽ തനിക്ക് ഉറങ്ങാൻ പറ്റിയില്ലെന്നും അവർ പറയുന്നു. വിവാഹവേഷത്തിൽ നിൽക്കുന്ന അനുമോൾ അച്ഛനെയും അമ്മയെയും ഒരുക്കുന്നതും വീഡിയോയിൽ കാണാം. ഒരുങ്ങി കാറിലേക്ക് നടക്കുന്നതിനിടയിൽ ഫോട്ടോഷൂട്ടിന് പോകുന്നത് പോലെയാണ് തനിക്ക് തോന്നുന്നതെന്നും അനു പറയുന്നുണ്ട്. മഞ്ഞ പട്ടുസാരിയുടുത്ത് മിനിമൽ ആഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞ് ട്രഡീഷണൽ വധുവായാണ് അനു ഒരുങ്ങിയിരിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ സുഹൃത്ത് ശിവയാണ് അനുവിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
Content Highlights: Anumol reveals her secret Chennai wedding video held prior to the Guruvayur ceremony., Married Bhuvanesh, a Tamil Nadu native, in a traditional Tamil ritual on June 7., Shared the emotional journey and preparation on her official YouTube channel.
Published: 06 Sept 2026, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented