ഗുരുവായൂരിലെ വിവാഹചടങ്ങിന് ശേഷം അനുമോൾക്കൊപ്പം കാറിൽ പോകുന്ന വീഡിയോ പങ്കുവെച്ച് ഭുവനേഷ്. എന്റെ പ്രണയത്തെ കണ്ടെത്തി എന്ന ക്യാപ്ഷനോടെയാണ് അനുമോൾക്കൊപ്പമിരിക്കുന്ന വീഡിയോ ഭുവനേഷ് പങ്കുവച്ചിരിക്കുന്നത്.

To advertise here,

ചുവന്ന പട്ടുസാരിയിൽ വധൂവേഷത്തിലാണ് അനുമോൾ. സീക്വൻസ് വർക്കുള്ള ക്രീം കളർ ജുബ്ബയാണ് ഭുവനേഷിന്റെ വേഷം. ഭുവനേഷിന്റെ ക്യാമറയിലേക്ക് നോക്കി അനുമോൾ ചിരിക്കുന്നതും ഭുവനേഷ് സ്‌നേഹത്തോടെ അനുമോളെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.

ഗുരുവായൂർ ക്ഷേത്രത്തിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അനുമോളുടെ വിവാഹം. തമിഴ്‌നാട് സ്വദേശിയും നടനും മോഡലുമാണ് ഭുവനേഷ്. സുരേഷ് ഗോപിയുടെ കാൽതൊട്ട് തൊഴുത് അനുഗ്രഹം വാങ്ങിയാണ് ഇരുവരും വിവാഹമണ്ഡപത്തിലേക്ക് കയറിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് താലികെട്ടിന് സാക്ഷ്യം വഹിക്കാനായി ക്ഷേത്രത്തിലെത്തിയത്.

തിങ്കളാഴ്ച പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന ക്യാപ്ഷനോടെ അനുമോൾ പങ്കുവെച്ച ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. അനുമോൾ വിവാഹിതയാകാൻ പോകുകയാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ താരം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.