യാത്രയല്ല, ഒരു കല്യാണം. വൈവിധ്യത്തിന്റെ മാതൃക. പ്രിയപ്പെട്ട രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഈ യുവമിഥുനങ്ങള്‍ക്ക് ആശംസനല്‍കണേ.അഭ്യര്‍ഥനമാത്രമല്ല വധു അഭിലാഷ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ഇരുവര്‍ക്കും പ്രചോദനമായി.എന്നാല്‍പ്പിന്നെ കല്യാണക്കുറിക്കിരിക്കട്ടെ ആ പേര്.

To advertise here,

ഒരു ഭാരത് ജോഡോ വിവാഹ്. ജമ്മുവിന്റെയും ബംഗാളിന്റെയും മകളും പഞ്ചാബിന്റെയും കേരളത്തിന്റെയും മകനും' തമ്മിലാണ് വിവാഹം. വ്യത്യസ്ത സംസ്‌കാരങ്ങള്‍ ഒത്തൊരുമിക്കുന്ന ഒരു കല്യാണം കൂടിയാണിത്. വധുവരന്മാരുടെ പേരുകള്‍ക്ക് താഴെയാണ് ക്ഷണക്കത്തില്‍ ഭാരത് ജോഡോയെന്ന് എഴുതിയിരിക്കുന്നത്.

കല്യാണം സഖ്യസര്‍ക്കാരിനെക്കാള്‍ വൈവിധ്യമാകുമ്പോള്‍ അതിന് വലിയ പ്രാധാന്യമുണ്ടെന്ന കുറിപ്പും അഭിലാഷ എക്‌സില്‍ പങ്കിട്ടു. രാഹുലും പ്രിയങ്കയും ഞങ്ങളെ അനുഗ്രഹിക്കില്ലേയെന്നും അഭിലാഷ ആരാഞ്ഞു. സോണിയയ്ക്കും രാഹുലിനും പ്രി യങ്കയ്ക്കും ഒരു കുറിപ്പും ഒപ്പമുണ്ട്: 

'സമത്വത്തിനും നീതിക്കും വേണ്ടിയുള്ള നിങ്ങളുടെ യാത്ര ഒരുപാടുപേര്‍ക്ക് വെളിച്ചമേകി. ഞങ്ങള്‍ക്കും. നിങ്ങള്‍ പങ്കിട്ട സമവാക്യം ഞങ്ങളുടെ കല്യാണത്തിലും പ്രതിഫലിക്കുന്നു.'