ഗസ്റ്റ് മാസത്തെ തങ്ങളുടെ ജീവിതച്ചെലവ് വിശദീകരിച്ച് ബെംഗളൂരുവിലെ  ദമ്പതിമാര്‍ പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. 5,90,000 രൂപയാണ് ഓഗസ്റ്റ് മാസത്തെ തങ്ങളുടെ ചെലവെന്നാണ്  ദമ്പതിമാര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. 'ട്രാവല്‍ കപ്പിള്‍' എന്നറിയപ്പെടുന്ന ആഷിഷും പ്രകൃതി അറോറയും സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്‌.

To advertise here,

42000 രൂപയാണ് ഒരു മാസം നല്‍കുന്ന വാടക. ഫിറ്റ്‌നസിനായി 40000 രൂപ(പേഴ്‌സണല്‍ ട്രെയ്‌നിങ് ഉള്‍പ്പെടെ)യും പലചരക്ക് വാങ്ങാനായി 20000 രൂപയും ചെലവാകുന്നു. ഭക്ഷണം പാചകം ചെയ്യുന്നതും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനുമായ 13000 രൂപയും  ചെലവായെന്നും വീഡിയോയില്‍ പറയുന്നു. വിമാന ടിക്കറ്റുകളും ഹോട്ടല്‍ ബുക്കിംഗുകളും- 350000 രൂപ (രണ്ട് ആഭ്യന്തര, രണ്ട് അന്താരാഷ്ട്ര യാത്രകള്‍ക്ക്), നിക്ഷേപങ്ങള്‍: 100000 രൂപ, മറ്റു ചെലവുകള്‍: 15000 രൂപ എന്നിങ്ങനെയാണ് പട്ടികയിലുള്ളത്. 

ഇതിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. നിങ്ങള്‍ എന്ത് ജോലിയാണ് ചെയ്യുന്നത് എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. ഇവരുടെ ഒരു മാസത്തെ ചെലവ് തങ്ങളുടെ ഒരു വര്‍ഷത്തെ വരുമാനമാണെന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. ലണ്ടനേക്കാള്‍ ചെലവേറിയ നഗരമാണ് ബെംഗളൂരു എന്നു തോന്നുന്നു എന്നായിരുന്നു മറ്റൊരു കമന്റ്.