
ലണ്ടൻ: ലോകപ്രശസ്ത ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന്റേയും ഫാഷൻ ഡിസൈനർ വിക്ടോറിയ ബെക്കാമിന്റേയും കുടുംബത്തിലെ അസ്വാരസ്യങ്ങൾ ഒടുവിൽ പരസ്യമായ പോരിലേക്ക് നീങ്ങുന്നു. മൂത്തമകൻ ബ്രൂക്ലിൻ ബെക്കാം തന്റെ മാതാപിതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഹോളിവുഡ് നടി നിക്കോള പെൽറ്റ്‌സുമായുള്ള തന്റെ വിവാഹബന്ധം തകർക്കാൻ മാതാപിതാക്കൾ തുടക്കം മുതൽ ശ്രമിച്ചിരുന്നുവെന്നും താൻ അനുഭവിച്ചിരുന്ന മാനസിക സമ്മർദ്ദത്തിന് കാരണം അവരാണെന്നും ബ്രൂക്ലിൻ വെളിപ്പെടുത്തി. തന്റെ ജീവിതത്തെയും കുടുംബത്തെയും കുറിച്ചുള്ള തെറ്റായ വാർത്തകൾ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ മാതാപിതാക്കൾ മുൻകൈ എടുത്തുവെന്നും ഇത് സഹിക്കവയ്യാതെയാണ് ഇപ്പോൾ മൗനം വെടിയുന്നതെന്നും ബ്രൂക്ലിൻ കുറിച്ചു.
വിവാഹദിവസം നടന്ന അസ്വസ്ഥതയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചും ബ്രൂക്ലിൻ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. നിക്കോളയ്ക്ക് വേണ്ടി വിവാഹ വസ്ത്രം ഡിസൈൻ ചെയ്യാമെന്ന് ഏറ്റിരുന്ന വിക്ടോറിയ അവസാന നിമിഷം അതിൽ നിന്ന് പിന്മാറിയത് വലിയ മാനസിക വിഷമമുണ്ടാക്കി. കൂടാതെ വിവാഹവേളയിൽ താനും ഭാര്യയും തമ്മിൽ ചെയ്യേണ്ടിയിരുന്ന ആദ്യ നൃത്തം വിക്ടോറിയ 'ഹൈജാക്ക്' ചെയ്തതായും ബ്രൂക്ലിൻ ആരോപിച്ചു. അഞ്ഞൂറോളം അതിഥികൾക്ക് മുന്നിൽ വെച്ച് വിക്ടോറിയ അപമര്യാദയായി നൃത്തം ചെയ്തെന്നും ആ നിമിഷം താൻ അങ്ങേയറ്റം അപമാനിക്കപ്പെട്ടതായും അദ്ദേഹം പറയുന്നു.
മാതാപിതാക്കളുമായി ഇനി ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ബ്രൂക്ലിൻ. പ്രശസ്തി നിലനിർത്താൻ വേണ്ടി മാതാപിതാക്കൾ ബന്ധങ്ങളെ ബലികഴിക്കുകയാണെന്നും സോഷ്യൽ മീഡിയയിലെ പ്രകടനങ്ങൾ മാത്രമാണ് അവർക്ക് വലുതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പേരിന്റെ അവകാശങ്ങൾ വിട്ടുകൊടുക്കാൻ മാതാപിതാക്കൾ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബ്രൂക്ലിൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇനി എന്ത് കാര്യമുണ്ടെങ്കിലും അഭിഭാഷകർ മുഖേന മാത്രമേ സംസാരിക്കാവൂ എന്ന് നിർദ്ദേശം നൽകിയതായും പറയുന്നു. മാതാപിതാക്കളിൽ നിന്ന് അകന്നതോടെ വർഷങ്ങളായി അനുഭവിച്ചിരുന്ന മാനസിക ഉത്കണ്ഠ മാറിയെന്നും താൻ ഇപ്പോൾ സമാധാനത്തിലാണെന്നും പറഞ്ഞാണ് ബ്രൂക്ലിൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Brooklyn Beckham makes shocking accusations against parents David and Victoria Beckham, citing mental distress and wedding day conflicts.
Published: 20 Jan 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented