
'ദ സീറോ' ഷൂസ് അവതരിപ്പിച്ച് പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ബലന്‍സിയാഗ. മറ്റുള്ള ഷൂസുകളില്‍ നിന്ന് വ്യത്യസ്തമാണ് ബലന്‍സിയാഗ അവതരിപ്പിച്ച ദ സീറോ എന്ന മോഡല്‍. മറ്റുള്ള ഷൂസുകള്‍ കാല്‍പ്പാദം മുഴുവന്‍ പൊതിഞ്ഞ് കിടക്കുമ്പോള്‍ ദ സീറോ കാല്പ്പാദത്തിന് കീഴില്‍ മാത്രമാണ് പൊതിഞ്ഞു കിടക്കുക.
2025 ലാകും പുതിയ ഷൂസ് ബലന്‍സിയാഗ അവതരിപ്പിക്കുക. സമ്മിശ്ര പ്രതികരണമാണ് പുതിയ ഷൂസ് മോഡലിന്റെ പേരില്‍ ഫാഷന്‍ ബ്രാന്‍ഡായ ബലന്സിയാഗയ്ക്ക് ലഭിക്കുന്നത്. ചിലര്‍ ഇത്തരത്തിലൊരു ഷൂസ് അവതരിപ്പിച്ചതിന് കമ്പനിയെ അഭിനന്ദിച്ചു.കാല്പ്പാദത്തിനുള്ള ക്യാപ്പെന്നാണ് ചിലര്‍ ഷൂസിനെ വിശേഷിപ്പിച്ചത്.
2025-ല്‍ അവതരിപ്പിക്കുന്ന ഷൂസിന്റെ വിലവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്നിരുന്നാലും ബലന്‍സിയാഗയുടെ വിപണി മൂല്യം വെച്ച് ദ സീറോ ഷൂസിന് ഉയര്‍ന്ന വില ഈടാക്കാനുള്ള സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നു.
Content Highlights: Balenciaga unveils the Zero shoes, a new addition to their collection.
Published: 08 Dec 2024, 04:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented