
മകളുടെ ഒമ്പതാം പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി അവതാരകയും ടെലിവിഷന്‍ താരവുമായ അശ്വതി ശ്രീകാന്ത്. മകള്‍ പദ്മയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇന്‍സ്റ്റഗ്രാമിലാണ് അശ്വതി കുറിപ്പ് പങ്കുവെച്ചത്.
ഫുട്‌ബോള്‍ കളിക്കുന്നതിന് ഇടയില്‍ എടുത്ത മകളുടെ ചിത്രവും ഈ കുറിപ്പിനൊപ്പം അശ്വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മേ എന്നുള്ള മകളുടെ വിളിയുടെ ആഴത്തിലാണ് തന്റെ ജീവന്റെ വേരുറച്ചതെന്നും കുറിപ്പില്‍ അശ്വതി പറയുന്നു.
വിട്ടുകളയാം എന്ന് തോന്നിയ ഇടങ്ങളിലെല്ലാം തന്റെ ജീവനെ പിടിച്ചുനിര്‍ത്തിയവളാണ് മകളെന്നും ഇനിയാരൊക്കെ ഈ ജന്മം അമ്മേ എന്ന് വിളിച്ചാലും മകളുടെ വിളിയുടെ ആഴം വരില്ലെന്നും അശ്വതി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Content Highlights: aswathy sreekanth birthday wish to daughter padma
Published: 19 Sept 2022, 01:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented