ണ്ടാഴ്ച മുമ്പാണ് വിഖ്യാത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചത്. 92-ാം വയസിലാണ് അനശ്വരമായ ഗാനങ്ങൾ ബാക്കിയാക്കി അവർ ഈ ലോകത്തോട് വിടപറഞ്ഞത്. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇപ്പോഴിതാ ആശാ ഭോസ്‌ലെയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ് പേരക്കുട്ടിയും സംഗീതസംവിധായകനും ഗായകനുമായ ചിന്റു ഭോസ്‌ലെ.

To advertise here,

'മുത്തശ്ശി വളരെ സൗഖ്യത്തോടെയാണുണ്ടായിരുന്നത്. മരിക്കുന്നതിന് ദിവസങ്ങൾ മുമ്പ് വരെ അവർ ആരോഗ്യവതിയായിരുന്നു. പെട്ടെന്നാണ് ആരോഗ്യാവസ്ഥ മോശമായത്. മരിക്കുന്ന ദിവസം രാവിലെ ശ്വാസതടസമുള്ളതായി മുത്തശ്ശി പറഞ്ഞു. ആശങ്കയിലായ കുടുംബം ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞെങ്കിലും അവർ വിസമ്മതിച്ചു. അൽപ്പം വിശ്രമിച്ചാൽ മതിയെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി.'-ചിന്റു പറഞ്ഞു.

ആ ദിവസം ഉച്ചയ്ക്ക് ഉറങ്ങാൻ കിടന്ന തന്റെ മുത്തശ്ശി പിന്നീട് ഉണർന്നതേയില്ലെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു. ശ്വാസോച്ഛ്വാസമുണ്ടായിരുന്നുവെങ്കിലും മുത്തശ്ശി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ വീട്ടുകാർ പെട്ടെന്ന് തന്നെ മുത്തശ്ശിയുമായി ആശുപത്രിയിലേക്ക് കുതിച്ചു. ആശുപത്രിയിൽ വെച്ച് മുത്തശ്ശിയെ വെന്റിലേറ്ററിലേക്ക് മാറ്റി. അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കാൻ തുടങ്ങിയിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രായാധിക്യം കൊണ്ടുള്ള സങ്കീർണതകളാണ് മുത്തശ്ശിയുടെ മരണകാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞതായും ചിന്റു പറഞ്ഞു.

'വളരെ സമാധാനപൂർണമായ വിടവാങ്ങലായിരുന്നു അത്. എന്റെ മുത്തശ്ശി ഉറക്കത്തിനിടെ ഞങ്ങളെ വിട്ട് അകലേക്ക് പോയി.'-ചിന്റു ഭോസ്‌ലെ പറഞ്ഞു. എൻഡിടിവിയോടാണ് ചിന്റു ഇക്കാര്യങ്ങൾ പറഞ്ഞത്.