
നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി. നടനും മോഡലുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
അച്ഛന്റെയും അമ്മയുടെയും ആര്യയുടെ പ്രിയപ്പെട്ട കുഞ്ഞനുജത്തി ആദ്യ പാർവതിയുടെയും (പാലു) സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകളിൽ ഉടനീളം ചേച്ചിക്കൊപ്പം കുഞ്ഞുപാലുവും തിളങ്ങി. മെറൂൺ നിറത്തിലുള്ള സാരിയിൽ സുന്ദരിയായാണ് ആര്യ വിവാഹത്തിനെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ചടങ്ങുകളുടെ വീഡിയോകൾ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നുവെങ്കിലും വിവാഹമാണെന്ന സൂചന നൽകിയിരുന്നില്ല.
മോഹിനിയാട്ടം നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ ആര്യ നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. 'ആര്യമോഹനം' എന്ന പേരിൽ ഒരു നൃത്തവിദ്യാലയവും താരം നടത്തുന്നുണ്ട്.
തന്റെ 23-ാം വയസ്സിൽ കുഞ്ഞനുജത്തി പാലു ജനിച്ച വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് ആര്യ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അമ്മയുടെ 47-ാം വയസ്സിൽ ജനിച്ച അനിയത്തിയെ തന്റെ മകളെപ്പോലെയാണ് ആര്യ പരിപാലിക്കുന്നത്. വിവാഹ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.
Content Highlights: Actress and dancer Arya Parvathy has tied the knot with actor and model Dileep in a private ceremony.
Published: 09 Feb 2026, 11:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented