കഴിഞ്ഞ മാസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹനിശ്ചയ വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത സുഹൃത്തായ ഡിജെ സിബിനാണ് ആര്യയുടെ ജീവിതപങ്കാളി. ഇപ്പോഴിതാ സിബിന് ഹൃദയത്തില്‍ തൊടുന്ന പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ആര്യ. ഭാവിവരനൊപ്പമുള്ള മനോഹരമായ ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
'ഇന്ന് ജൂലൈ ഒന്ന്. ജീവിതത്തില്‍ ഒരിക്കല്‍പോലും ഈ ദിവസം ഇങ്ങനെ ഓര്‍ത്തിരിക്കുമെന്ന് ഒരിക്കല്‍പോലും വിചാരിച്ചിട്ടില്ല. ഇന്നെന്റെ എല്ലാമെല്ലാമായ ആളുടെ പിറന്നാളാണ്. എന്റെ പങ്കാളിയുടെ, എന്റെ ഭര്‍ത്താവിന്റെ, ലോകത്തിലെ ഏറ്റവും കൂളസ്റ്റായ ഡാഡിയുടെ പിറന്നാള്‍. എന്റെ ജീവിതത്തിലേക്ക് വന്നതിനും എന്നേയും ഖുഷിയേയും ഒരു കുടുംബമായി കണ്ടതിനും നന്ദി.'-വീഡിയോയ്‌ക്കൊപ്പം ആര്യ പറയുന്നു.
എന്ത് സംഭവിച്ചാലും അവസാനം ഞാന്‍ നിന്നിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്നും നിങ്ങളെപ്പോലെ ആരും ഉണ്ടാകില്ലെന്നും എപ്പോഴും തന്റെ കൂടെ നില്‍ക്കുന്നതിന് ഒരുപാട് നന്ദിയെന്നും ആര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മകള്‍ ഖുഷി സിബിനെ ഡാഡ്‌സില്ല എന്നാണ് വിളിക്കുന്നതെന്നും കുറിപ്പില്‍ ആര്യ പറയുന്നുണ്ട്. മകള്‍ പകര്‍ത്തിയ സിബിനൊപ്പമുള്ള തന്റെ ഒരു ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മെയ് 15-നാണ് സിബിനൊപ്പമുള്ള വിവാഹനിശ്ചയ വാര്‍ത്ത ആര്യ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ചടങ്ങില്‍നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഈ വര്‍ഷം തന്നെ ഇരുവരുടേയും വിവാഹമുണ്ടാകും. ആര്യക്ക് ആദ്യവിവാഹത്തില്‍ പിറന്ന മകളാണ് 12 വയസുകാരിയായ ഖുഷി. സിബിനും ആദ്യവിവാഹത്തില്‍ ഒരു കുഞ്ഞുണ്ട്.
Content Highlights: arya badais birthday wish sibin
Published: 01 Jul 2025, 07:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented