
പയ്യന്നൂര്‍: സിനിമകളെ ഓര്‍മിപ്പിക്കുന്ന ചില കാര്യങ്ങള്‍ ജീവിതത്തിലുണ്ടാവുകയും പിന്നീടതുപോലൊരു സംഭവം തിയേറ്ററില്‍ പോയി കാണുകയുംചെയ്യുന്നത് പലപ്പോഴുമുണ്ടായിട്ടുണ്ട്. എന്നാല്‍ സിനിമ ഇറങ്ങി തൊട്ടടുത്തദിവസം ഇതുപോലൊരു സംഭവം ജീവിതത്തില്‍ ഉണ്ടായത് പിന്നീട് സ്‌ക്രീനില്‍ കണ്ടു, കരിവെള്ളൂരിലെ പി.ടി.ആരതി.
യാദൃച്ഛികമായിട്ടാണെങ്കിലും തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളോട് സമാനമായ കാര്യങ്ങള്‍ സ്‌ക്രീനിലെത്തിച്ച നവ്യാ നായരുടെ' ഒരുത്തീ ' കാണാനാണ് വെള്ളിയാഴ്ച ആരതി തിയേറ്ററിലെത്തിയത്. പ്രതികൂല സാഹചര്യങ്ങളില്‍ മനസ്സാന്നിധ്യത്തോടെ പെരുമാറിയ നായികയുടെ കഥ പറയുന്ന സിനിമ കാണാനാണ് ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിലേല്‍പ്പിച്ച ആരതി പയ്യന്നൂര്‍ സുംമഗലി തിയേറ്ററിലെത്തിയത്. അച്ഛന്‍ പി.തമ്പാന്‍ പണിക്കരും അമ്മ ടി.പ്രീതയും സഹോദരി അമൃതയും സഹോദരീഭര്‍ത്താവ് വിജേഷിനുമൊപ്പമാണ്. ആരതിയെത്തിയത്. സിനിമയില്‍ നായികയെ സഹായിച്ചപോലെ കാഞ്ഞങ്ങാട്ട് ആരതിയെ സഹായിച്ച പോലീസുകാരും സിനിമയ്ക്കായി തിയേറ്ററിലെത്തുമെന്നറിയിച്ചെങ്കിലും അവര്‍ക്ക് സാധിച്ചില്ല.
എസ്.സുരേഷ് ബാബു എഴുതി വി.കെ.പ്രകാശ് സംവിധാനംചെയ്ത ഒരുത്തീ മാര്‍ച്ച് 18-നാണ് തിയേറ്ററുകളിലെത്തിയതെങ്കിലും ആരതി കണ്ടിരുന്നില്ല. കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും അറിഞ്ഞ നായിക നവ്യാനായര്‍ ആരതിയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. സിനിമയും ആരതിക്കുണ്ടായ ദുരനുഭവങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നും സിനിമ കാണണമെന്നും പറഞ്ഞതോടെയാണ് ആരതി സിനിമയ്‌ക്കെത്തിയത്. ആരതിയെ നേരിട്ട് കാണാന്‍ നവ്യ നായര്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തിരക്കുകളായതിനാല്‍ നടിക്ക് എത്താന്‍ കഴിഞ്ഞില്ല.
എന്നാല്‍ സിനിമാപ്രദര്‍ശനത്തിനുശേഷം ആരതിയുടെ ഫോണിലേക്ക് വീഡിയോകോളില്‍ നവ്യ നായരെത്തി. സിനിമയില്‍ പോലീസ് മാത്രമാണ് നായികയെ സഹായിച്ചതെങ്കില്‍ തന്നെ കൂടെയുണ്ടായിരുന്ന ജനങ്ങളും സഹായിച്ചെന്ന് ആരതി നവ്യയോട് പറഞ്ഞു. ആരതിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച നവ്യാനായര്‍ ആശംസകളും നേര്‍ന്നാണ് സംഭാഷണം അവസാനിപ്പിച്ചത്.
Content Highlights: arathi from kannur, navya nair, oruthee movie
Published: 04 Apr 2022, 08:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented