'മീ ടൂ' എന്താണെന്ന് അറിയില്ലെന്ന് നടന്‍ വിനായകന്‍. ഫിസിക്കല്‍ റിലേഷന്‍ഷിപ്പിനുള്ള കണ്‍സേണ്‍ ചോദിക്കലാണ് 'മീ ടൂ' എങ്കില്‍ താന്‍ അത് ഇനിയും ചെയ്യുമെന്നും വിനായകന്‍ പറഞ്ഞു. വി.കെ. പ്രകാശിന്റെ സംവിധാനത്തില്‍ നവ്യാ നായര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒരുത്തീ' എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ വിവാദ പരാമര്‍ശം.

To advertise here,

'എന്താണ് 'മീ ടൂ'? എനിക്കറിയില്ല. പെണ്ണിനെ കയറിപ്പിടിക്കുന്നതാണോ? എനിക്കറിയില്ല. എനിക്ക് ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് തോന്നിയാല്‍ അത് ചോദിക്കും. താല്‍പര്യമില്ലെങ്കില്‍ അവര്‍ 'നോ' പറയും. എന്നോട് ഒരു സ്ത്രീയും ഇങ്ങോട്ട് ചോദിച്ചിട്ടില്ല. - വിനായകന്‍ പറയുന്നു.