മാതൃഭൂമി ഗൃഹലക്ഷ്മി ഒരുക്കിയ 'കോഫി വിത്ത് നവ്യ' കൂട്ടായ്മയില്‍ തെളിഞ്ഞതെല്ലാം സ്‌നേഹച്ചൂടിന്റെ ഫ്രെയിമുകളായിരുന്നു. വിശേഷങ്ങള്‍ തിരക്കി, ചോദ്യങ്ങളെറിഞ്ഞ് അവര്‍ മുന്നിലെത്തിയപ്പോള്‍ സ്‌നേഹത്തീയായി പടരാന്‍ നവ്യയ്ക്കും അധികം സമയമൊന്നും വേണ്ടിവന്നില്ല.

To advertise here,

'നന്ദന'ത്തിലെ ബാലാമണിയെ ഇന്നും മറക്കാത്ത അവര്‍ 'ഓരുത്തി'യിലെ രാധാമണിയെപ്പറ്റി ചോദിച്ചപ്പോള്‍ നവ്യയും വാചാലയായി. ഗൃഹലക്ഷ്മി നടത്തിയ മത്സരത്തിലൂടെ തിരഞ്ഞെടുത്ത, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പത്ത് കുടുംബങ്ങളാണ് നടി നവ്യാ നായര്‍ക്കൊപ്പം ഇടപ്പള്ളി മാരിയറ്റ് ഹോട്ടലില്‍ ഒത്തുകൂടിയത്.