ഇന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബോളിവുഡ് താരം അനുഷ്‌കാ ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും. കോലിയുടെ മത്സരങ്ങൾ കാണാൻ അനുഷ്‌ക സ്‌റ്റേഡിയത്തിൽ എത്തുന്നത് എല്ലായ്‌പ്പോഴും വാർത്തയാകാറുണ്ട്. ഈ വർഷത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന മത്സരത്തിനും താരം പതിവ് തെറ്റിച്ചില്ല. കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോൾ അത് കാണാൻ അനുഷ്‌കയുമുണ്ടായിരുന്നു.

To advertise here,

ഇത്തവണ അനുഷ്‌ക ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ക്ലാസിക് ജീൻസിനൊപ്പം ഫ്‌ളോറൽ ടോപ്പും ചേർന്ന കോംബിനേഷൻ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സ്വർണ നെക്ക്‌ലേസ് കൂടി ധരിച്ച് സിപിളും സ്റ്റൈലിഷുമായ ലുക്കിലാണ് താരം ഗ്യാലറിയിൽ ഇരുന്നത്.

അതേസമയം അനുഷ്‌ക ധരിച്ച വസ്ത്രങ്ങളുടെ വിലയും ഇതിനകം ചിലർ കണ്ടെത്തി പങ്കുവെച്ചു. ഗൂഗിൾ ലെൻസിന്റെ സഹായത്തോടെയാണ് ഇത് കണ്ടെത്തിയത്. സാൻഡ്രോയുടെ അഞ്ച് പോക്കറ്റുള്ള, ഹൈ വെയ്‌സ്റ്റ്-ലോങ് ബാരൽ ഫിറ്റ് ജീൻസാണ് താരം ധരിച്ചത്. 239 പൗണ്ട് (29,925 രൂപ) ആണ് കമ്പനി പറയുന്ന ഈ ജീൻസിന്റെ വില. സെസേൻ എന്ന ബ്രാൻഡിന്റേതാണ് അനുഷ്‌ക ധരിച്ച ടോപ്പ്. ഇതിന്റെ വില 150 യൂറോ (16,361 രൂപ) ആണ്.46,286 രൂപയാണ് അനുഷ്‌കയുടെ വസ്ത്രങ്ങളുടെ ആകെ വില.

ഐപിഎൽ മത്സരത്തിനിടെ അനുഷ്‌കാ ശർമയും വിരാട് കോലിയും തമ്മിലുള്ള ചില പ്രണയ നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. ഗ്രൗണ്ടിൽ നിന്ന് കോലി അനുഷ്‌കയ്ക്കുനേരെ ഫ്‌ളൈയിങ് കിസ് നൽകുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നാലെ അനുഷ്‌ക തിരിച്ച് തന്റെ പ്രിയപ്പെട്ടവനും ഫ്‌ളൈയിങ് കിസ് നൽകി. ഐപിഎല്ലിന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ തന്നെ ഇതിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.