കൗമാര കാലത്തെ തന്റെ ചിത്രം പങ്കുവെച്ച് നടി അനു സിത്താര. 19 വയസുള്ളപ്പോള്‍ എടുത്ത ചിത്രമാണ് നടി ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. സെറ്റ് മുണ്ടും പച്ച ബ്ലൗസുമാണ് വേഷം. 

To advertise here,

ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. പഴയ അനുവാണ് കൂടുതല്‍ സുന്ദരിയെന്നും നടി പാര്‍വതിയെപ്പോലെയുണ്ടെന്നുമെല്ലാം ആരാധകര്‍ ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ' ഒരു ഇന്ത്യന്‍ പ്രണയകഥ' യില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. 

അനാര്‍ക്കലി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി. ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭര്‍ത്താവ്. 2015-ലായിരുന്നു ഇരുവരുടേയും വിവാഹം.