കൗമാരക്കാരായ മക്കൾ മാതാപിതാക്കളോട് കാര്യങ്ങൾ മറച്ചുവെക്കുന്നതും കള്ളം പറയുന്നതും ഇന്ന് മിക്ക വീടുകളിലും കാണുന്ന ഒരു സാധാരണ പ്രശ്‌നമാണ്. എന്നാൽ, മക്കൾ എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? പ്രമുഖ പാരന്റിംഗ് കൺസൾട്ടന്റായ ഡോ. ദെബ്മിത ദത്ത ഇതിന്റെ കാരണങ്ങൾ വ്യക്തമാക്കുന്നതിങ്ങനെയാണ്.

To advertise here,

ദെബ്മിതയുടെ അഭിപ്രായത്തിൽ കൗമാരക്കാർ കള്ളം പറയുന്നത് മാതാപിതാക്കളെ പറ്റിക്കാനോ ദ്രോഹിക്കാനോ വേണ്ടിയല്ല, മറിച്ച് അവരുടെ പേടി കൊണ്ടാണ്. തങ്ങൾ സത്യം പറഞ്ഞാൽ മാതാപിതാക്കൾ ദേഷ്യപ്പെടും, വഴക്കുപറയും അല്ലെങ്കിൽ വലിയ ശിക്ഷകൾ തരും എന്ന ഭയം കുട്ടികളിൽ ഉണ്ടാകുമ്പോൾ അവർ കള്ളം ഒരു പ്രതിരോധ മാർഗ്ഗമായി തിരഞ്ഞെടുക്കുന്നുവെന്ന് അവർ പറയുന്നു. സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ഭയവും കുട്ടികൾക്കുണ്ട്. സ്വന്തം സുഹൃത്തുക്കളോടൊപ്പമുള്ള സമയമോ ഫോൺ ഉപയോഗമോ അല്ലെങ്കിൽ അവരുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങളോ മാതാപിതാക്കൾ തടയുമെന്ന ഭയം കള്ളം പറയാൻ അവരെ പ്രേരിപ്പിക്കുന്നുണ്ട്. തങ്ങൾ ജഡ്ജ് ചെയ്യപ്പെടുമോ' എന്ന പേടിയും അവരെ അലട്ടുന്നുണ്ട്. അതായത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ചെറിയ തെറ്റുകൾ പോലും മാതാപിതാക്കൾ വലിയ രീതിയിൽ കുറ്റപ്പെടുത്തലുകളോടെയും വിമർശനത്തോടെയും കാണുമോയെന്ന് കുട്ടികൾ ഭയക്കുന്നു.-ഇതൊക്കെയാണ് ഡോക്ടർ വിശദീകരിക്കുന്നത്.

മാതാപിതാക്കൾക്ക് ഈ സാഹചര്യം എങ്ങനെ മാറ്റിയെടുക്കാം?

കുട്ടികൾ കള്ളം പറയുമ്പോൾ ദേഷ്യപ്പെടുന്നതിനേക്കാൾ പ്രധാനം, അവർക്ക് സത്യം പറയാൻ തക്ക സുരക്ഷിതമായ ഒരു അന്തരീക്ഷം വീട്ടിൽ ഒരുക്കുക എന്നതാണെന്നും ദെബ്മിത പറയുന്നു. കുട്ടികളോട്

തുറന്ന മനസ്സ് കാണിക്കണം. കുട്ടികൾ തെറ്റ് പറ്റിയതായി തുറന്നുപറയുമ്പോൾ ആദ്യം ദേഷ്യപ്പെടാതെ ശാന്തമായി കേൾക്കാൻ തയ്യാറാവണം. സത്യം പറഞ്ഞതിന് അവരെ അഭിനന്ദിക്കുക. 'തുറന്നു പറഞ്ഞതിൽ സന്തോഷം, ഇനി നമുക്കിതിന് ഒരു പരിഹാരം കണ്ടെത്താം' എന്ന നിലപാട് ആയിരിക്കണം മാതാപിതാക്കൾ സ്വീകരിക്കേണ്ടത്.വഴക്കിടുന്നതിന് പകരം ആശയവിനിമയത്തിനാണ് ശ്രമിക്കേണ്ടത്. കർശനമായ ശിക്ഷ കൊടുത്താതെ എന്തുകൊണ്ടാണ് ആ കാര്യം തെറ്റായത് എന്ന് അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം. ഒപ്പം കുട്ടികളോട് വിശ്വാസ്യത കാത്തുസൂക്ഷിക്കണം. കുട്ടികളുടെ രഹസ്യങ്ങൾ മറ്റുള്ളവരുടെ മുന്നിൽ വെച്ച് കളിയാക്കി പറയുന്നത് ശരിയല്ല. ഇത് അവരിലെ വിശ്വാസം നഷ്ടപ്പെടുത്തും. മക്കൾ നിങ്ങളോട് തുറന്നു സംസാരിക്കുന്നത് അവർക്ക് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണ.്. ഭയം കൊണ്ടല്ല, സ്‌നേഹവും ബഹുമാനവും കൊണ്ടാണ് കുട്ടികൾ അനുസരണയുള്ളവരാകേണ്ടതെന്നും സോക്ടർ വ്യക്തമാക്കുന്നുണ്ട്.