ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ പുതിയ ചിത്രത്തിലെ നൃത്തരംഗം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കടുത്ത വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചാന്ദ് മേരാ ദിൽ എന്ന സിനിമയിലെ ഭരതനാട്യം ഫ്യൂഷൻ നൃത്തമാണ് ട്രോളുകളിൽ നിറയുന്നത്.
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിവേക് സോണി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ചാന്ദ് മേരാ ദിൽ എന്ന സിനിമയിലെ അനന്യ പാണ്ഡെയുടെ നൃത്തരംഗമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
പരമ്പരാഗത ശാസ്ത്രീയ നൃത്ത രൂപത്തെ അങ്ങേയറ്റം അപഹസിക്കുന്ന രീതിയിലാണ് ചിത്രീകരണം എന്നാണ് നർത്തകരുടെ പ്രധാന വിമർശനം. എന്നാൽ താരം നൃത്തം ഗംഭീരമാക്കിയെന്നാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫറുടെ വാദം.
സിനിമയിൽ ഭരതനാട്യം നർത്തകിയുടെ മകളായ ചന്ദ്നി എന്ന കഥാപാത്രത്തെയാണ് അനന്യ അവതരിപ്പിക്കുന്നത്. പരമ്പരാഗത ഭരതനാട്യത്തിനൊപ്പം ഹിപ്-ഹോപ്പും ലോക്കിങ് എന്ന നൃത്ത രീതിയും ഇടകലർത്തിയുള്ള ഫ്യൂഷൻ നൃത്തമാണ് താരം സ്റ്റേജിൽ അവതരിപ്പിക്കുന്നത്. ഈ രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഉയർന്നുവന്നത്.
പ്രസിദ്ധ നർത്തകിയും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ അനിത ആർ. രത്നം ചിത്രത്തിലെ നൃത്തച്ചുവടുകളെ എക്സ് പോസ്റ്റിലൂടെ വിമർശിച്ചു.
മറ്റൊരു പ്രമുഖ നർത്തകിയായ കൃതിക ശിവസ്വാമിയും രംഗത്തിനെതിരെ രംഗത്തുവന്നു. സിനിമാ ഇൻഡസ്ട്രിക്ക് ശാസ്ത്രീയ കലകളോട് യാതൊരു ബഹുമാനവുമില്ലെന്നും, ഇത്തരം കലകളെ പരസ്യമായി അപഹസിക്കുന്നവർക്കെതിരെ ഇന്ത്യയിൽ നിയമനടപടികൾ സ്വീകരിക്കാൻ സംവിധാനമില്ലാത്തത് നിർഭാഗ്യകരമാണെന്നും അവർ കുറിച്ചു.
നർത്തകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയരുമ്പോഴും നടിയെ പിന്തുണച്ച് ചിത്രത്തിന്റെ അസിസ്റ്റന്റ് കൊറിയോഗ്രാഫർ അനന്യ ആർ. കുറുപ്പ് രംഗത്തെത്തി. താരം നൃത്തം വളരെ മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ലക്ഷ്യ നായകനായി എത്തിയ ചന്ദ് മേരാ ദിൽ മെയ് 22-നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ബോക്സ് ഓഫീസിൽ നിന്നും ലഭിക്കുന്നത്.
Content Highlights: Bollywood actress Ananya Panday's Bharatanatyam-hip-hop fusion dance in the newly released film Chand Mera Dil has triggered a massive social media backlash, drawing severe criticism from prominent classical dancers like Anita R. Ratnam, even as the film's choreography team defends her performance.
Published: 25 May 2026, 10:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented