
പുതുവർഷം പിറന്നതിൽപ്പിന്നെ 2016-2026 ട്രെൻഡ്('2026 is the new 2016' trend) സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലടക്കം പഴയകാല ചിത്രങ്ങൾ പങ്കുവെച്ച് ചലച്ചിത്രതാരങ്ങളടക്കമുള്ള സെലിബ്രിറ്റികളും രംഗത്തെത്തിക്കഴിഞ്ഞു. ട്രെൻഡിനൊപ്പം ചേർന്ന് തന്റെ ഓർമച്ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരമായ അനന്യ പാണ്ഡെ.
2016-ൽ നടി സ്‌കൂൾ വിദ്യാർഥിയായിരിക്കെ പകർത്തിയ ചിത്രങ്ങളുൾപ്പെടെ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അനന്യ ഷെയർ ചെയ്തിട്ടുണ്ട്. കൗമാരപ്രായമുള്ള അനന്യ തനിച്ച് നിൽക്കുന്ന ചിത്രങ്ങളും ബന്ധുവായ അഹാൻ പാണ്ഡെയ്ക്ക് രാഖി കെട്ടുന്നതിന്റെയും സ്‌കൂളിൽനിന്നും കിട്ടിയ സർട്ടിഫിക്കറ്റുകൾ അഭിമാനത്തോടെ പിടിച്ചിരിക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങൾ ഇതിലുൾപ്പെടുന്നു.
ഇവയിൽ ആരാധകരെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ഷാരൂഖ് ഖാന്റെ ഇളയ മകൻ അബ്‌റാം ഖാനോടൊപ്പമുള്ള അനന്യയുടെ ചിത്രം. ശ്രദ്ധ നേടിയ മറ്റൊരു പഴയ ഫോട്ടോ അന്യയും സുഹാന ഖാനും ഒന്നിച്ചുള്ളതാണ്. ഫോട്ടോ ഫിൽട്ടർ ഉപയോഗിച്ചാണ് രസകരമായ ഈ ചിത്രം പകർത്തിയിരിക്കുന്നത്.
തന്റെ 18-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട ചിത്രവും അനന്യ പങ്കുവെച്ചു. തനിക്ക് പ്രായപൂർത്തിയായതിനെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ക്ലാപ്പ്‌ബോർഡുമായാണ് അനന്യ ഈ ചിത്രത്തിൽ പോസ് ചെയ്തത്.
കരൗസൽ(Carousel) ചിത്രങ്ങൾ പങ്കുവെച്ചതോടെ ഒട്ടേറെപ്പേർ പോസ്റ്റിന് പ്രതികരണങ്ങളുമായെത്തി. സുഹാനയും നടി ഷനായ കപൂറും പോസ്റ്റിന് കമന്റുകൾ കുറിച്ചു. ഈ ട്രെൻഡിനെക്കുറിച്ച് അറിയാമായിരുന്നു എന്നതിൽ അനന്യയുടെ സഹോദരി അത്ഭുതം പ്രകടിപ്പിച്ചു.
'അതന്റെ എന്റെ ഓറഞ്ച് ഡ്രസ്സ് ആണ്' എന്നാണ് ഷനായ കപൂർ കുറിച്ചത്. 'ഓറഞ്ച് ബിക്കിനി ഐക്കണിക്' എന്നാണ് സുഹാന ഖാൻ വിശേഷിപ്പിച്ചത്. തന്റെ അനുജനുമൊത്തുള്ള അനന്യയുടെ ചിത്രം കണ്ട് ‘ബ്‌റാം ക്യൂട്ടി പൈ' എന്നും കൂട്ടിച്ചേർക്കാൻ സുഹാന മറന്നില്ല.
ഗൗരി ഖാനൊപ്പം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചുകൊണ്ട് സുഹാനയും പുതിയ ട്രെൻഡിന്റെ ഭാഗമായിട്ടുണ്ട്.
Content Highlights: Ananya Panday joins the `2026 is the new 2016` trend with adorable throwback photos featuring Abram Khan, Ahaan Panday, and childhood memories.
Published: 16 Jan 2026, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented