'ദയവായി മനുഷ്യനെ ശ്വാസം വിടാന്‍ അനുവദിക്കൂ' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

രൂപമാറ്റങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പ്ലാസ്റ്റിക് സർജറി അഭ്യൂഹങ്ങൾക്ക് രൂക്ഷവും വ്യക്തവുമായ മറുപടിയുമായി ടെലിവിഷൻ താരം ജാസ്മിൻ ഭാസിൻ. കൊൽക്കത്തയിൽ നടന്ന വിവാഹാഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ, താരം ബോട്ടോക്‌സോ ഫില്ലറുകളോ ചെയ്‌തോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇതിന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ജാസ്മിൻ മറുപടി നൽകിയത്.
മുഖത്ത് ചെറിയ മാറ്റങ്ങൾ കാണുമ്പോഴെല്ലാം താൻ പുതിയ പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് ജാസ്മിൻ പറയുന്നു. നിരന്തരമായ യാത്രകളും, ഉറക്കക്കുറവും, ക്ഷീണവും മുഖത്തിന്റെ രൂപത്തെ ബാധിക്കാറുണ്ട്. വ്യത്യസ്ത മേക്കപ്പ് ആർട്ടിസ്റ്റുകൾക്കൊപ്പം പ്രവർത്തിക്കുന്നതും, സൈനസ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നതും മുഖത്ത് മാറ്റങ്ങൾ വരുത്താം. മാത്രമല്ല, താൻ സ്‌ട്രെംഗ്ത് ട്രെയിനിംഗ് ആരംഭിച്ചതായും അൽപം ശരീരഭാരം കൂടിയിട്ടുണ്ടെന്നും താരം പറഞ്ഞു.
ചില ദിവസങ്ങളിൽ മുഖം ക്ഷീണിച്ചും നീരുവന്നും ഇരിക്കാം, മറ്റു ചില ദിവസങ്ങളിൽ വ്യത്യസ്തമായും കാണപ്പെടാം. 'എന്റെ മുഖം സ്ഥിരമായൊരു ഇൻസ്റ്റഗ്രാം ഫിൽട്ടറല്ല' എന്ന് ജാസ്മിൻ കുറിച്ചു. പ്ലാസ്റ്റിക് സർജറി ചെയ്യാൻ പോലും സമയമെടുക്കുമല്ലോ എന്നും, രക്തവും മാംസവും പേശികളും അസ്ഥികളുമുള്ള മനുഷ്യനാണ് താനെന്നും ഓരോ ദിവസവും വ്യത്യസ്തമായി കാണപ്പെടാൻ തനിക്ക് അവകാശമുണ്ടെന്നും താരം പറയുന്നു.
യാഥാർത്ഥ്യബോധമില്ലാത്ത സൗന്ദര്യസങ്കൽപങ്ങൾക്ക് പിന്നാലെ പോകേണ്ട ആവശ്യമില്ലെന്നും, തന്റെ മുഖവും ശരീരവും തനിക്ക് ഒരുപോലെ ഇഷ്ടമാണെന്നും വ്യക്തമാക്കിയ ജാസ്മിൻ, 'ദയവായി മനുഷ്യനെ ശ്വാസം വിടാൻ അനുവദിക്കൂ...' എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
Content Highlights: Responding to plastic surgery rumors, television star Jasmin Bhasin clarified that changes to her face are due to travel, lack of sleep, makeup, and sinus issues. Stating, "My face is not an Instagram filter," the actor added that there is no need to follow unrealistic beauty standards and said, "Let a human breathe."
Published: 27 Nov 2026, 10:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented