ദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് എമി ജാക്സണ്‍. ബിട്ടീഷ് വംശജയായ എമി ജാക്സണ്‍ ഐ 2.0, തങ്കമകന്‍, തെരി, സിങ് ഈ ബ്ലിങ് തുടങ്ങി തമിഴ് തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായ താരം കഴിഞ്ഞ ഒക്ടോബറില്‍ തന്റെ ഗര്‍ഭധാരണവിശേഷം ആരാധകരോട് പങ്കുവെച്ചിരുന്നു.

To advertise here,

നിറവയറിലുള്ള ചിത്രം വീണ്ടും പങ്കുവെച്ചിരിക്കുകയാണ് താരം. ബിക്കിനി ധരിച്ച താരത്തിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍  പങ്കുവെച്ചത്. ചിത്രത്തില്‍ താരം അര്‍ധനഗ്നയായാണ് കാണപ്പെടുന്നത്. അവധി ആഘോഷത്തില്‍നിന്നുള്ളതാണ് ചിത്രം.

ചിത്രം വൈറലായി. പിന്നാലെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പലരും ചിത്രത്തിലെ താരത്തിന്റെ ഭംഗിയെ പ്രകീര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിനിടെ നെഗറ്റീവ് കമന്റുകളും പലരും പങ്കുവെക്കുന്നുണ്ട്. മൂന്നുതവണ കണ്ണടച്ചുതുറന്നപ്പോഴാണ് താരം എന്തെങ്കിലും ധരിച്ചിട്ടുണ്ടെന്ന് തനിക്ക് ബോധ്യമായതെന്ന് ഒരാള്‍ കമന്റ് ചെയ്തു. ലൈക്കിന് വേണ്ടി ആത്മാവ് വില്‍ക്കുകയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

placeholder
ചിത്രത്തിന് താഴെ വന്ന കമന്റ്‌ | Photo: Instagram/ Amy Jackson Westwick

ഹോളിവുഡ് നടനായ എഡ് വെസ്റ്റ്വിനുമായുള്ള എമി ജാക്സന്റെ വിവാഹം ഈ വര്‍ഷം ഓഗസ്റ്റിലാണ് നടന്നത്. ഇറ്റലിയില്‍ വെച്ച് നടന്ന വിവാഹ ചിത്രങ്ങള്‍ എമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. 2022-ലാണ് എമിയും വെസ്റ്റ് വിക്കും തമ്മിലുള്ള പ്രണയം തുടങ്ങുന്നത്. അതിന് മുമ്പ് റിയല്‍ എസ്റ്റേറ്റ് വ്യവസായി ജോര്‍ജ് പനയോട്ടുവായിരുന്നു എമിയുടെ ഭര്‍ത്താവ്. മൂന്നു വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഇതിനിടയില്‍ 2019-ല്‍ എമി മകന്‍ ആന്‍ഡ്രിയാസിന് ജന്മം നല്‍കി.