കോഴിക്കോട് കക്കോടി സ്വദേശിയാണ് വി.അമൃതാ രാജ്

പയ്യന്നൂർ: 202 കിലോ ഭാരം ഉയർത്തിയ ചാമ്പ്യന്റെ കൈയിലിപ്പോൾ തീവണ്ടി ടിക്കറ്റ് പരിശോധിക്കുന്ന 250 ഗ്രാം ടാബ് ആണ്. ദേശീയ ചാമ്പ്യനായ അമൃതാ രാജ് (37) എന്ന ടിക്കറ്റ് പരിശോധക ഇന്ത്യയുടെ ഭാരജേതാവാണ്. റോഡും ഡിസ്കും ഉയർത്തുന്ന വേദിയിൽനിന്ന് എത്തിയ അമൃത ഇപ്പോൾ ഭാരോദ്വഹന റഫറിയാണ്.
ഇല്ലായ്മയിൽനിന്ന് തുടങ്ങിയ ജീവിതഭാരമാണ് അമൃതാ രാജിന്റേത്. നടക്കാവ് ജി.വി.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ വെയ്‌റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ് മത്സരത്തിൽ ചാമ്പ്യനായി. 75 കിലോയ്ക്ക് മുകളിലുള്ള വിഭാഗത്തിലായിരുന്നു ജേതാവ്. കോഴിക്കോട് സെയ്‌ന്റ് ജോസഫ് ദേവഗിരി കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി. സർവകലാശാലാതലത്തിൽ വർഷങ്ങളോളം അമൃതയെ വെല്ലാൻ ആരും ഉണ്ടായില്ല. അത് ദേശീയമത്സരത്തിലും തുടർന്നു.
ആറുതവണ ദേശീയ ചാമ്പ്യനായിരുന്നു. ജൂനിയർ, സീനിയർ ദേശീയമത്സരത്തിൽ നാലുതവണ ജേതാവായി. കോഴിക്കോട് സായിയിലെ രവീന്ദ്രനാഥ് ആയിരുന്നു കോച്ച്. 21-ാം വയസ്സിൽ റെയിൽവേയിൽ ജോലി കിട്ടി. കൊൽക്കത്തയിൽ ടിക്കറ്റ് പരിശോധകയായിട്ടായിരുന്നു തുടക്കം. റെയിൽവേയിൽ ജോലിചെയ്യുമ്പോൾ മൂന്നുതവണ (90 കിലോയ്ക്ക് മുകളിലുള്ള വിഭാഗം) ദേശീയ ചാമ്പ്യനായിരുന്നു. 2019-ൽ കേരളത്തിലെത്തി. ഇപ്പോൾ അഞ്ചുവർഷമായി കണ്ണൂരിൽ ജോലിചെയ്യുന്നു
ജോലിത്തിരക്കിനിടയിലും അമൃത ഭാരോദ്വഹനവേദിയിലുണ്ട്. ഇപ്പോൾ വെയ്‌റ്റ് ലിഫ്റ്റിങ് റഫറിയാണ്. ദേശീയ ലെവൽ സെക്കൻഡ് ഗ്രേഡ് റഫറിയാണ്. ഖേലോ ഇന്ത്യ സൗത്ത് ഇന്ത്യ ടൂർണമെന്റിൽ റഫറിയായിരുന്നു. തീവണ്ടിയിൽ ജോലിചെയ്യുമ്പോഴും തീവണ്ടിയിലെ 'ആ മോഷണം' അമൃതയ്ക്ക് മറക്കാനാകില്ല.
ഡൽഹിയിൽനിന്ന് അമൃത്‌സറിലേക്ക് ഇന്റർയൂണിവേഴ്‌സിറ്റി പവർ ലിഫ്റ്റിങ് മത്സരത്തിന് പോകുമ്പോഴായിരുന്നു അമൃതയുടെ സർട്ടിഫിക്കറ്റ് അടക്കമുള്ള ബാഗ് നഷ്ടപ്പെട്ടത്. ഒന്നും തിരിച്ചുകിട്ടിയില്ല. കോഴിക്കോട് കക്കോടി സ്വദേശിയാണ് വി.അമൃതാ രാജ്. വി.രാജന്റെയും കെ.എം.ചന്ദ്രമതിയുടെയും മകൾ. മകൻ: ജഗന്നാഥ്.
Content Highlights: Former six-time national weightlifting champion Amrutha Raj has transitioned from lifting heavy weights to a professional career as a Railway Ticket Examiner. Beyond her railway duties, she remains active in sports as a national-level referee.
Published: 08 Mar 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented