ടന്‍ ബാലയ്‌ക്കെതിരായി മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍ ആരോപണങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ്. തന്റെ സഹോദരിക്ക് നടനില്‍നിന്ന് അനുഭവിക്കേണ്ടിവന്ന ഒരുപാട് കാലത്തെ ഭീതിപ്പെടുത്തുന്ന സംഭവങ്ങള്‍ പറയാനുണ്ടെന്ന് അഭിരാമി പറഞ്ഞു. എന്നാല്‍, നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഇപ്പോള്‍ സംസാരിക്കുന്നതില്‍ പരിമിതികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ ക്യു ആന്‍ഡ് എ സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

To advertise here,

'എലിസബത്തിന് കിട്ടുന്ന പിന്തുണ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഒരുസമയത്ത് ഞങ്ങള്‍ ആഗ്രഹിച്ച പിന്തുണ ഇന്ന് എലിസബത്തിന് കിട്ടുന്നതില്‍ സന്തോഷമുണ്ട്. എന്തോ ഒരു സത്യമുള്ളതുകൊണ്ട് ദൈവമായി തന്നെ അവരെ തുണയ്ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് കിട്ടാത്തൊരു പിന്തുണ എലിസബത്തിന് കിട്ടുന്നുണ്ട്. അത് വലിയ ഭാഗ്യമാണ്. നിങ്ങളുടെ ഭാഗത്ത് ശരിയുള്ളിടത്തോളം നിയമത്തെ പേടിക്കേണ്ടതില്ല. ശരിയായ രീതിയില്‍ നിയമസഹായം തേടിയാല്‍ കേരളാ പോലീസും മറ്റ് കമ്മിഷനുകളും കൂടെനില്‍ക്കും. സുരക്ഷിതയായി ഇരിക്കാന്‍ ശ്രമിക്കുക. വ്യക്തിജീവിതത്തില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും നിയമപരമായ സഹായം തേടുക. ഒരു പോയിന്റ് കഴിയുമ്പോള്‍ നമുക്ക് അത് വേണ്ടിവരും', എലിസബത്തിനോട് അവര്‍ നിര്‍ദേശിച്ചു.

നമ്മുടെ ബന്ധങ്ങളെ തമ്മില്‍ തെറ്റിക്കാനും അതില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ഒരുപാട് ആളുകള്‍ ചുറ്റുമുണ്ട്. എലിബത്തും ചേച്ചിയും മുമ്പ് സംസാരിച്ചിരുന്നു. ഇപ്പോള്‍ ബന്ധമില്ല. ആ സമയത്ത് രണ്ടുപേരും സംസാരിച്ച കുറേ കാര്യങ്ങളുണ്ട്. എലിസബത്ത് അവരായി തന്നെ സംസാരിക്കുന്നതാണ് അതിന്റെ ശരി. ആ സാഹചര്യം കൈകാര്യംചെയ്യാന്‍ മാത്രം അവര്‍ ബോള്‍ഡാണ്. അവര്‍ ഒട്ടും ബോള്‍ഡ് അല്ലാത്തൊരു ആളായി തോന്നുന്നേയില്ല. ഇങ്ങനെ തന്നെയാണ് ഈ സാഹചര്യത്തില്‍ പ്രതികരിക്കേണ്ടത്. അവരുടേത് ആദ്യ അനുഭവമായതിനാല്‍, അവര്‍ക്ക് നിയമത്തില്‍ വിശ്വാസം വരുന്നില്ല. അത് അതിന്റേതായ വഴികളിലൂടെ പോവാത്തതുകൊണ്ടായിരിക്കാമെന്നും അഭിരാമി അഭിപ്രായപ്പെട്ടു.

'ഞാനൊക്കെ എന്തെങ്കിലും വന്ന് പറഞ്ഞാല്‍ കാശിന് വേണ്ടിയാണെന്ന സംസാരം അപ്പോള്‍ തുടങ്ങും. ഞങ്ങളെക്കാളും വളരെ മികച്ചതായാണ് അവര്‍ ഈ സാഹചര്യം കൈകാര്യംചെയ്യുന്നത്. അവര്‍ ശരിയായ പാതയില്‍ തന്നെയാണെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ അവര്‍ സംസാരിക്കും. എന്റെ ചേച്ചി ഇനി വന്ന് സംസാരിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല', അവര്‍ കൂട്ടിച്ചേര്‍ത്തു.

'ഒരുപാട് വര്‍ഷങ്ങള്‍ മുമ്പ് നടന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവരുടെ ഹണിമൂണ്‍ എന്ന് പറയുന്ന സീനൊക്കെ വളരെ ഡാര്‍ക്കാണ്. എലിസബത്ത് ഇപ്പോള്‍ പറയുന്ന കാര്യങ്ങളുമായി അതിനൊക്കെ വലിയ ബന്ധവുമുണ്ട്. അതിന് സമാനമായ സംഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേച്ചി ഇനിയും വന്ന് സംസാരിച്ചാല്‍ ഭാര്യമാര്‍ ചേര്‍ന്ന് പണിയുകയാണെന്നുള്ള ആംഗിളിലേക്ക് എത്തിക്കാന്‍ എളുപ്പമായിരിക്കും. വെറുതേ എന്തിനാണ്? നമ്മളും അവരും തമ്മില്‍ ഒരുബന്ധം പോലുമില്ല ഇപ്പോള്‍. ഞങ്ങളുടേത് ഒരുപാട് വര്‍ഷമായി വലഞ്ഞിട്ടുള്ള ഒരു കുടുംബമാണ്. എലിസബത്തിന് വേണ്ടി ഞാന്‍ സംസാരിക്കേണ്ട കാര്യമില്ല', അഭിരാമി വ്യക്തമാക്കി.