
അമിതാഭ് ബച്ചന്‍, നവ്യ നന്ദ.|Photo source: navyananda/PTI
എണ്‍പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍. പിറന്നാള്‍ ദിനത്തിന്റെ ഓര്‍മ്മകളിലേക്ക് പേരക്കുട്ടിയായ നവ്യ നന്ദയുടെ ആശംസകളും ബിഗ് ബിയെ തേടിയെത്തി. ഇന്‍സ്റ്റാഗ്രാമിലാണ് നവ്യ പിറന്നാളാശംസകള്‍ പങ്കുവെച്ചത്.
കുട്ടിക്കാലത്ത് അമിതാഭ് ബച്ചനോടൊപ്പം നില്‍ക്കുന്ന ചിത്രത്തിനോടൊപ്പം 'പിറന്നാളാശംസകള്‍ നാനാ' എന്ന തലക്കെട്ടോട് കൂടിയാണ് നവ്യ ഇന്‍സ്റ്റാഗ്രാമില്‍ ആശംസ അറിയിച്ചത്. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്റെയും എസ്‌കോര്‍ട്‌സ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ നിഖില്‍ നന്ദന്റെയും മകളാണ് നവ്യ. നവ്യക്ക് അഗസ്ത്യ എന്ന സഹോദരന്‍ കൂടിയുണ്ട്.
സ്ത്രീകളെ കേന്ദ്രീകരിച്ച് നടത്തുന്ന ആരോഗ്യ ഹെല്‍ത്ത് ടെക് കമ്പനിയുടെ ഉടമസ്ഥയാണ് നവ്യ. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ നവ്യ സജീവമാണ്. ജയ ബച്ചന്‍, അമ്മ ശ്വേത എന്നിവരെ ഉള്‍പ്പെടുത്തി 'വാട്ട് ദ ഹെല്‍ നവ്യ' എന്ന പേരില്‍ ഒരു പോഡ്കാസ്റ്റും നവ്യ ചെയ്തിരുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ് ഇതില്‍ ചര്‍ച്ച ചെയ്യുന്നത്.
1969-ല്‍ ഇറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി'യാണ് അമിതാഭ് ബച്ചന്‍ ആദ്യമായി അഭിനയിച്ച സിനിമ. മികച്ച പുതുമുഖത്തിനുള്ള നാഷണല്‍ അവാര്‍ഡും ഇതിലൂടെ താരം സ്വന്തമാക്കിയിരുന്നു. ദീവാര്‍, ഷോലെ, കഭി കഭി, അമര്‍ അക്ബര്‍ ആന്റണി, ഡോണ്‍, ത്രിശൂല്‍, കൂലി, സില്‍സില, അഗ്നീപഥ് എന്നിവ അമിതാഭ് ബച്ചന്റെ മികച്ച സിനിമകളാണ്.
Content Highlights: Bollywood superstar Amitabh Bachchan celebrates his 83rd birthday. Granddaughter Navya Nanda shares heartfelt wishes and a throwback picture on Instagram.
Published: 11 Oct 2025, 06:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented