
മകൻ പ്രണവ് മോഹൻലാലിന് ജന്മദിനാശംസ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. പ്രണവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ആശംസ. 'ഏറ്റവും പ്രിയപ്പെട്ട അപ്പുവിന് പിറന്നാൾ ആശംസകൾ', എന്ന് ചിത്രത്തിനൊപ്പം കുറിച്ചു.
വെള്ള ഷർട്ടും നീല ജീൻസും ധരിച്ചാണ് പ്രണവ് ചിത്രത്തിൽ ഉള്ളത്. വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് മോഹൻലാലിന്റെ വേഷം. താടി നീട്ടിവളർത്തിയ ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ. തരുൺ മൂർത്തി ചിത്രം 'അതിമനോഹര'ത്തിൽ പോലീസ് വേഷത്തിലെത്തുന്ന മോഹൻലാൽ ഇപ്പോൾ, താടി വടിച്ച് മീശ നീട്ടിവളർത്തിയ ലുക്കിലാണ് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ളത്.
പ്രണവിന് പിറന്നാൾ ആശംസ അറിയിച്ച് സഹോദരി വിസ്മയ മോഹൻലാൽ അർധരാത്രിയോടെ പോസ്റ്റ് പങ്കുവെച്ചിരുന്നു. 'ഹാപ്പി ഹാപ്പി ബർത്ത് ഡേ ബ്രോസ്‌കിയോ' എന്നാണ് ചിത്രങ്ങൾക്കൊപ്പം വിസ്മയ കുറിച്ചത്. സഹോദരനൊപ്പം റോഡ് ട്രിപ്പിലുള്ള ചിത്രം ഉൾപ്പെടെ വിസ്മയ പങ്കുവെച്ചു. കാറിന്റെ ഡിക്കിയിൽ പ്രണവ് വളർത്തുനായക്കൊപ്പം ഇരിക്കുന്നതും കുട്ടിക്കാലത്തെ ഇരുവരുടെയും ചിത്രവും വിസ്മയയുടെ പോസ്റ്റിലുണ്ട്. വളർത്തുനായയ്‌ക്കൊപ്പം ഇരുവരും കടൽത്തീരത്ത് ഇരിക്കുന്നതാണ് മറ്റൊരു ചിത്രം.
1990-ൽ ജനിച്ച പ്രണവിന്റെ 36-ാം പിറന്നാൾ ആണ് ആഘോഷിക്കുന്നത്. 2002-ൽ 'ഒന്നാമൻ' എന്ന ചിത്രത്തിൽ പിതാവിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് ബാലാതാരമായാണ് പ്രണവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2003-ൽ ‘പുനർജനി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. പിന്നീട് ഏറെക്കാലം സിനിമകളിൽ നിന്ന് വിട്ടുനിന്ന പ്രണവ്, ജീത്തു ജോസഫ് ചിത്രങ്ങളിൽ സംവിധാനസഹായിയായാണ് തിരിച്ചെത്തിയത്.
ജീത്തു സംവിധാനം ചെയ്ത ‘ആദി’യിൽ നായകനായി. ചിത്രത്തിൽ ഗാനരചയിതാവായും സംഗീതസംവിധായകനായും ഗായകനായും ഒരുകൈ നോക്കി. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’, ‘ഹൃദയം’, ‘വർഷങ്ങൾക്കുശേഷം’, ‘ബറോസ്’, ‘എൻ2: എമ്പുരാൻ’ എന്നീ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. രാഹുൽ സദാശിവന്റെ ‘ഡീയസ് ഈറേ’യാണ് ഒടുവിലിറങ്ങിയ ചിത്രം.
സഹോദരി വിസ്മയയും സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിൽ നായികയായാണ് വിസ്മയയുടെ അരങ്ങേറ്റം. ചിത്രത്തിലെ പാട്ട് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
നിർമാതാവായിരുന്ന കെ. ബാലാജിയുടെ മകൾ സുചിത്രയെ 1988-ലാണ് മോഹൻലാൽ വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്.
Content Highlights: Malayalam superstar Mohanlal wished his son Pranav Mohanlal, fondly known as Appu, on his 36th birthday by sharing a heartwarming picture together. Pranav's sister, Vismaya Mohanlal, also shared a special midnight post featuring rare road trip and childhood photos to wish her brother. Born in 1990, Pranav started his film journey as a child artist and won a state award before transitioning into an assistant director and a successful lead actor. He has starred in several notable films including 'Hridayam', 'Varshangalkku Shesham', and was recently seen in Rahul Sadasivan's 'Dies Irae'. Meanwhile, Vismaya is also gearing up for her silver screen debut in the upcoming movie 'Thudakkam' directed by Jude Anthany Joseph
Published: 13 Jul 2026, 01:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented