ഇത് തന്റെ ഏറ്റവും മികച്ച ജന്മദിനമെന്നും അവർ പോസ്റ്റിൽ പറയുന്നു

43-ാം പിറന്നാൾ ആഘോഷം ലളിതമാക്കി കത്രീന കൈഫ്. ഭർത്താവ് വിക്കി കൗശലിനും മകൻ വിഹാനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. തന്റെ ജീവിതത്തെ നന്ദിയോടെ സ്മരിച്ചുകൊണ്ടാണ് കത്രീന ഫോട്ടോ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ഇത് തന്റെ ഏറ്റവും മികച്ച ജന്മദിനമെന്നും അവർ പോസ്റ്റിൽ പറയുന്നു.
കത്രീനയുടെ കുടുംബ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്നപ്പോൾ, ഫാഷൻ പ്രേമികളുടെ ശ്രദ്ധ കത്രീനയുടെ സ്‌റ്റൈലിഷ് ജന്മദിന വസ്ത്രങ്ങളിലായിരുന്നു. കത്രീനയുടെ ഈ ബർത്ത്ഡേ ലുക്കുകളെക്കുറിച്ച് കൂടുതൽ അറിയാം. മിനിമലിസ്റ്റ് സ്റ്റൈലാണ് പിറന്നാൾ ആഘോഷത്തിലും കത്രീന പിൻതുടർന്നത്.
ബ്രീസി ഡ്രസിൽ കത്രീന കൂടുതൽ സുന്ദരിയായിരിക്കുന്നുവെന്നാണ് ഫാഷൻപ്രേമികളുടെ കണ്ടെത്തൽ. പീച്ച് നിറമുള്ള മിഡി ഡ്രസിന് ഫ്രണ്ട് ബട്ടൺ ഡൗൺ ക്ലോഷറും, വോലൂമിനസ് പഫ് സ്ലീവൂകളും മാച്ചിംങ് വേയ്‌സ്റ്റ് ടൈയ്യും നൽകിയിട്ടുണ്ട്. സോഫ്റ്റ് പേസ്റ്റൽ നിറം കത്രീനയ്ക്ക് പ്രത്യേക ഭംഗി നൽകിയിട്ടുണ്ട്.
ബൊഹീമിയൻ ട്രേഡേഴ്‌സ്' എന്ന ബ്രാൻഡിൽ നിന്നുള്ളതാണ് ഈ വസ്ത്രം. ഇതിന്റെ വില ഏകദേശം 6,600 രൂപയാണ്. ചടങ്ങിൽ കത്രീന ഡാർക്ക് ബ്ലൂ നിറത്തിലുള്ള ഡെനിം മിനി ഡ്രസ് അണിഞ്ഞതിന്റെ ചിത്രങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. വെറോണിക്ക ബിയർഡ്' എന്ന ബ്രാൻഡിൽ നിന്നുള്ള ഔട്ട്ഫിറ്റാണിത്. ഇതിന്റെ വില 17,500 രൂപയാണ്.
കത്രീന തന്റെ നീളമുള്ള മുടി ഓപ്പൺ ഹെയറായിട്ടാണ് ചടങ്ങിന്റെ ഭാഗമായിരിക്കുന്നത്. മകന്റെ വിഹാന്റെ കാലുകൾ ചുംബിക്കുന്നതിന്റെ ചിത്രത്തിനെ പ്രശംസിച്ചും നിരവധിയാളുകൾ കമന്റുകൾ ചെയ്തിട്ടുണ്ട്.
Content Highlights: Katrina Kaif celebrated her 43rd birthday with husband Vicky Kaushal and son Vihan., The actress opted for a minimalist fashion style for her celebrations., Details of the Bohemian Traders peach midi dress (6,600 INR) and Veronica Beard denim mini dress (17,500 INR)., The social media post featuring her son Vihan garnered significant public affection.
Published: 20 Jul 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented