അയോധ്യയില് അമിതാഭ് ബച്ചന് നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണ് ഇത്

ഉത്തർപ്രദേശിലെ അയോധ്യയിൽ ഭൂമി വാങ്ങി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. സെന്റിന് 13.1 ലക്ഷം രൂപ നിരക്കിൽ 35 കോടി രൂപ ചെലവിട്ട് 2.67 ഏക്കർ ഭൂമിയാണ് അദ്ദേഹം വാങ്ങിയത്. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് കമ്പനി ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ (HoABL) ആണ് ബച്ചന് ഈ സ്ഥലം വിറ്റത്. കമ്പനി തന്നെയാണ് ഇക്കാര്യം പ്രസ്താവനയിൽ അറിയിച്ചത്.
Don’t Miss: 'മൂന്നാംലോക രാജ്യത്തെ മൂന്നാംകിട നടൻ എന്ന് വിളിച്ചു'; വിദേശരാജ്യത്തെ അനുഭവം പറഞ്ഞ് അമിതാഭ് ബച്ചൻ
അമിതാഭ് ബച്ചന്റെ ഉടമസ്ഥതയിലുള്ള എ.ബി കോർപ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ രാജേഷ് യാദവുമായി വെള്ളിയാഴ്ചയാണ് ഇടപാട് നടന്നതെന്ന് കമ്പനി പറയുന്നു. അയോധ്യയിൽ 75 ഏക്കറിൽ ഒരുങ്ങുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ അത്യാഡംബര റിയൽ എസ്‌റ്റേറ്റ് പദ്ധതിയായ ദി സരയുവിന് സമീപമാണ് ബച്ചൻ വാങ്ങിയ ഭൂമി. ഇന്ത്യയിലെ ആദ്യ സ്പിരിച്വൽ റിയൽ എസ്റ്റേറ്റ് പദ്ധതിയാണ് ഇത്.
Don’t Miss: 'നിങ്ങൾ ആരാണെന്നാണ് നിങ്ങളുടെ വിചാരം?'; അമിതാഭ് ബച്ചനോട് ദേഷ്യപ്പെട്ട ഫറാ ഖാൻ | വീഡിയോ
ഹൗസ് ഓഫ് അഭിനന്ദൻ ലോധയിലൂടെ അയോധ്യയിൽ അമിതാഭ് ബച്ചൻ നടത്തുന്ന മൂന്നാമത്തെ നിക്ഷേപമാണ് ഇത്. ഈ മൂന്നെണ്ണത്തിന് പുറമെ ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ മഹാരാഷ്ട്രയിലെ സോൾ ദെ അലിബാഗ് എന്ന പദ്ധതിയിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്. പതിനായിരം ചതുരശ്ര അടി ഭൂമിയാണ് ഈ പദ്ധതിക്കായി കമ്പനി ഏറ്റെടുത്തത്.
ഇന്ത്യയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കമ്പനിയായ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധ 2020-ലാണ് സ്ഥാപിതമായത്. ആരംഭിച്ച് അഞ്ച് വർഷത്തിനകം 1.3 കോടി ചതുരശ്ര അടി ഭൂമിയിലാണ് കമ്പനി നിർമാണങ്ങൾ നടത്തി വിറ്റത്. നിലവിൽ 3.4 കോടി ചതുരശ്ര അടി ഭൂമിയിൽ വിവിധ പദ്ധതികളുടെ നിർമാണം പുരോഗമിക്കുകയാണ്. അയോധ്യയ്ക്കും അലിബാഗിനും പുറമെ ഗോവ, വൃന്ദാവൻ, നാഗ്പുർ, നെരൽ, ദാപോളി, ഖോപോളി, അൻജാർലെ എന്നിവിടങ്ങളിലാണ് കമ്പനിയുടെ പദ്ധതികളുള്ളത്. അമൃത്‌സർ, ഷിംല, വാരാണസി എന്നിവിടങ്ങളിലും ഹൗസ് ഓഫ് അഭിനന്ദൻ ലോധയുടെ പദ്ധതികൾ ഉടനുണ്ടാകും.
Content Highlights: Bollywood legend Amitabh Bachchan has acquired 2.67 acres of land in Ayodhya for 35 crore rupees. The deal was facilitated by The House of Abhinandan Lodha for their luxury spiritual real estate project, The Sarayu.
Published: 06 Mar 2026, 10:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented