ഇറ്റലിയിലെ വെനീസില്‍ നടന്ന ആഡംബരം നിറഞ്ഞ ചടങ്ങില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും മാധ്യമപ്രവര്‍ത്തക ലോറന് സാഞ്ചസും വിവാഹിതരായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെലിബ്രിറ്റികള്‍ പങ്കെടുത്ത വിവാഹാഘോഷങ്ങള്‍ മൂന്ന് ദിവസമാണ് നീണ്ടുനിന്നത്. വ്യാഴാഴ്ച തുടങ്ങിയ പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്കുശേഷം വെള്ളിയാഴ്ചയായിരുന്നു വിവാഹം. ശനിയാഴ്ചയും അതിഥികള്‍ക്കായി വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ലോറന് സാഞ്ചസ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വെള്ള നിറത്തിലുള്ള മെര്‍മെയ്ഡ് ലൈന്‍ ഗൗണായിരുന്നു സാഞ്ചസിന്റെ ഔട്ട്ഫിറ്റ്. ഇറ്റലിയിലെ ആഡംബര ഫാഷന്‍ ഹൗസായ ഡോള്ട്ട് ആന്റ് ഗബ്ബാനയാണ് ഇത് ഡിസൈന്‍ ചെയ്തത്. കറുപ്പ് നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജെഫ് ബെസോസിന്റെ വേഷം.
ഏകദേശം 420 കോടി രൂപയാണ് വിവാഹാഘോഷത്തിന്റെ ചെലവ്. സാഞ്ചസിന്റെ വിവാഹ വസ്ത്രങ്ങള്‍ക്ക് മാത്രം 12 കോടിയോളം രൂപ ചെലവ് വരുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെനീഷ്യന്‍ കായലിന് ഡോഗെസ് കൊട്ടാരത്തിന് അഭിമുമായി സ്ഥിതി ചെയയ്യുന്ന സാന്‍ ജോര്‍ജിയോ മാഗിയോറെ ദ്വീപിലായിരുന്നു വിവാഹ ചടങ്ങുകള്‍. ഇവിടേക്ക് ക്ഷണിക്കപ്പെട്ട 200 അതിഥികള്‍ മോട്ടോര്ബോട്ടിലാണ് എത്തിച്ചേര്‍ന്നത്. നേരത്തെതന്നെ അതിഥികള്‍ വെനീസിലേക്ക് സ്വകാര്യ വിമാനങ്ങളിലും ഉല്ലാസകപ്പലുകളിലും ഏത്തിച്ചേര്ന്നിരുന്നു.
ബില്‍ ഗേറ്റ്സ്, ഓര്‍ലാന്‍ഡോ ബ്ലൂം, ജോര്‍ദാന്‍ രാജ്ഞി, ഓപ്ര വിന്‍ഫ്രി, ലിയോനാര്‍ഡോ ഡികാപ്രിയോ, ക്രിസ് ജെന്നര്‍, കിം കാര്‍ദാഷിയന്‍, സാം ആള്ട്ട്മാന്, ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ഇവാങ്കാ ട്രംപ്, ഭര്‍ത്താവ് ജാറെഡ് കുഷ്നര്‍ എന്നിലര്‍ അതിഥിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. 61 വയസ്സുള്ള ബെസോസും 55 വയസ്സുള്ള സാഞ്ചസും ബുധനാഴ്ച ഹെലികോപ്റ്ററിലാണ് വെനീസിലെത്തിയത്. ആഡംബര ഹോട്ടലായ അമനിലാണ് ഇവരുടെ താമസിച്ചത്. മുറികള്‍ക്ക് ഒരു രാത്രിക്ക് കുറഞ്ഞത് 4,000 യൂറോ (ഏകദേശം നാല് ലക്ഷം രൂപ) ആണ് വാടക. 2023 മേയ് മാസത്തിലായിരുന്നു ജെഫ് ബെസോസിന്റേയും ലോറന് സാഞ്ചെസിന്റെയും വിവാഹനിശ്ചയം.
Content Highlights: amazon founder jeff bezos marries lauren sanchez in italy
Published: 28 Jun 2025, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented