നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അമലാ പോൾ. തമിഴിൽ അഭിനയിച്ച 'മൈന' എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ച നടി 2023-ലാണ് ഗുജറാത്തിൽ നിന്നുള്ള വ്യവസായിയായ ജഗത് ദേശായിയെ വിവാഹം ചെയ്തത്. 2024 ജൂൺ 11-ന് ഇരുവർക്കും കുഞ്ഞ് പിറക്കുകയും ചെയ്തു.
ഇതിനുശേഷം സിനിമകളിൽ സജീവമാകാതിരുന്ന അമല, കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകന്റെ രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്.
മകന്റെ ജന്മദിനത്തിൽ ആനയെ കാണിക്കാനാണ് അമല കൊണ്ടുപോയത്. മകനെ കൈയിലെടുത്ത് ആനയ്ക്ക് അരികിൽ നിൽക്കുന്ന അമലയെ ചിത്രങ്ങളിൽ കാണാം. ആനയ്ക്ക് അമല ഭക്ഷണം കൊടുക്കുന്നതും ചിത്രങ്ങളിലുണ്ട്. ഇതിനൊപ്പം മനോഹരമായ ഒരു കുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്.
'എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ഇന്ന് രണ്ട് വയസ്സ് തികയുന്നു. മറ്റൊരാളെ നിരുപാധികമായി സ്‌നേഹിക്കുന്നതിനിടയിൽ സ്വയം തിരഞ്ഞെടുക്കാൻ നിങ്ങളെ ഓർമിപ്പിക്കുന്ന ഒരു സ്‌നേഹം. ഞാൻ എന്റെ മാതൃത്വത്തിന്റെ രണ്ട് വർഷം കൂടി ആഘോഷിക്കുകയാണ്. പരമമായ രണ്ട് അനുഗ്രഹങ്ങൾ'-അമല ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Content Highlights: Amala Paul celebrates her son's second birthday., The actress shared photos from the special celebration featuring an elephant visit., Amala Paul reflects on the joy of motherhood in a heartfelt social media post., The actress has been sharing glimpses of her motherhood journey since her son's birth in 2024.
Published: 13 Jun 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented