
അല്ലു സിരിഷും നയനികയും വിവാഹനിശ്ചയ ചടങ്ങിൽ | Photos: instagram.com/allusirish
തെലുങ്കുനാട്ടില്‍ നിന്നാണെങ്കിലും മലയാളികളുടെ പ്രിയതാരമാണ് അല്ലു അര്ജുന്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച അല്ലു അര്‍ജുന്റെ സഹോദരനും നടനുമായ അല്ലു സിരിഷ് വിവാഹിതനാകുകയാണ്. വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ അല്ലു സിരിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ദീര്‍ഘകാല പ്രണയിനിയായ നയനികയാണ് അല്ലു സിരിഷിന്റെ വധു.
തന്റെ ജീവിതത്തിന്റെ പ്രണയം എന്നാണ് സിരിഷ് നയനികയെ പോസ്റ്റില്‍ വിശേഷിപ്പിച്ചത്. പ്രണയിനിയുമായി ഒടുവില്‍ വിവാഹനിശ്ചയം നടന്നപ്പോള്‍ താന്‍ ഏറെ സന്തോഷവാനാണെന്നും അദ്ദേഹം കുറിച്ചു. പരമ്പരാഗതവസ്ത്രങ്ങളാണ് ചടങ്ങില്‍ അല്ലു സിരിഷും നയനികയും ധരിച്ചിരുന്നത്. അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
തന്റെ വിവാഹനിശ്ചയം നടക്കാന്‍ പോകുകയാണെന്ന വിവരം നേരത്തേ അല്ലു സിരിഷ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അല്ലു അര്ജുന്, ചിരഞ്ജീവി, രാംചരണ്‍, വരുണ്‍ തേജ് എന്നിവര്‍ കുടുംബസമേതം വിവാഹനിശ്ചയത്തിനെത്തിയിരുന്നു. നിരവധി പേരാണ് അല്ലു സിരിഷിനും നയനികയ്ക്കും ആശംസകള്‍ നേര്‍ന്നത്.
Content Highlights: Actor Allu Sirish announces engagement to long-time love Nayanika, sharing celebratory pictures on social media
Published: 01 Nov 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented