15-ാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പ് പങ്കുവെച്ച് നടൻ അല്ലു അർജുൻ. ഭാര്യ സ്‌നേഹ റെഡ്ഡിയുമായുള്ള 15 വർഷത്തെ മനോഹരമായ ജീവിതത്തെ കുറിച്ചാണ് അല്ലു കുറിച്ചത്. സ്‌നേഹയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഇതിനൊപ്പം പങ്കുവെച്ചു.

To advertise here,

'പ്രിയപ്പെട്ടവളേ, വിവാഹ വാർഷികാശംസകൾ. നമ്മൾ ഒന്നിച്ചിട്ട് 15 വർഷമായി. നിന്റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ ഈ യാത്ര മനോഹരമാകുമായിരുന്നില്ല'-അല്ലു സോഷ്യൽ മീഡിയയിൽ കുറിച്ചു. സ്‌നേഹ റെഡ്ഡിയും ഇൻസ്റ്റഗ്രാമിൽ അല്ലു അർജുന് ആശംസ നേർന്ന് കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവാഹ വാർഷികത്തിന്റെ ആഘോഷത്തിനോടൊപ്പം തന്നെ അല്ലു അർജുന്റെ വീട്ടിൽ മറ്റൊരു ചടങ്ങ് കൂടി നടന്നു. സഹോദരനും നടനുമായ അല്ലു സിരീഷിന്റേയും നയനിക റെഡ്ഡിയുടേയും വിവാഹം. ഇവരും മാർച്ച് ആറിന് തന്നെയാണ് വിവാഹിതരായത്. അതിനാൽ രണ്ട് സഹോദരൻമാർക്കും ഇനി ഒരുമിച്ച് വിവാഹ വാർഷികം ആഘോഷിക്കാമെന്നാണ് ആരാധകർ പറയുന്നത്.

2011 മാർച്ച് ആറിനായിരുന്നു അല്ലു അർജുന്റേയും സ്‌നേഹ റെഡ്ഡിയുടേയും വിവാഹം. ഇരുവർക്കും 11 വയസുകാരനായ അല്ലു അയാൻ, ആറു വയസുകാരിയായ അല്ലു അർഹ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.