ദി ഗോഡ്ഫാദർ, ഡെവിൾസ് അഡ്വക്കേറ്റ്, ഇൻസോംനിയ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടനാണ് അൽ പാച്ചിനോ. അദ്ദേഹത്തിന്റെ കാമുകിയായിരുന്നു നൂർ അൽഫലാ. 85-കാരനായ അൽ പാച്ചിനോയും 32-കാരിയായ അൽഫലായും 2020 മുതലാണ് ഡേറ്റിങ് തുടങ്ങിയത്. 2023 ജൂണിൽ ഇരുവർക്കും റോമൻ എന്ന മകൻ പിറന്നു. എന്നാൽ 2024-ൽ ഇരുവരും വേർപിരിയുകയായിരുന്നു.

To advertise here,

ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ച് ഡിന്നർ ഡേറ്റിന് എത്തിയ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ അഭ്യൂഹം പരന്നത്. ലോസ് ആഞ്ജലസിലെ വെസ്റ്റ് ഹോളിവുഡിലുള്ള സ്വകാര്യ ക്ലബ്ബായ സാൻ വെസെന്റെ ബംഗ്ലോസിൽ വെള്ളിയാഴ്ച വൈകീട്ടാണ് ഇരുവരും ഒന്നിച്ചെത്തിയതെന്ന് പേജ് സിക്‌സ് റിപ്പോർട്ട് ചെയ്തു.

Also Read: മൃണാൾ ഠാക്കൂറും ധനുഷും വിവാഹിതരാകുന്നു? കല്യാണം വാലന്റൈൻസ് ദിനത്തിലെന്ന് റിപ്പോർട്ട്

കറുത്ത ട്രെഞ്ച് കോട്ടും കറുത്ത പാന്റും സ്‌നീക്കേഴ്‌സുമായിരുന്നു അൽ പാച്ചിനോയുടെ വേഷം. കറുത്ത ഡ്രസ്സിനുമേലെ ഓവർ കോട്ടും ഷിയർ സ്‌റ്റോക്കിങ്‌സും മുട്ടോളമെത്തുന്ന വലിയ ബൂട്ടുമാണ് നൂർ അൽഫലാ ധരിച്ചിരുന്നത്.

അൽ പാച്ചിനോയും നൂർ അൽഫലായും വളരെ നല്ല സുഹൃത്തുക്കളാണെന്നാണ് വേർപിരിഞ്ഞപ്പോൾ ഇരുവരുടേയും വക്താക്കൾ പറഞ്ഞത്. മകനെ ഒന്നിച്ച് വളർത്തുന്നതിലാണ് ഇപ്പോൾ രണ്ടുപേരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും അന്ന് പറഞ്ഞിരുന്നു. അതേസമയം ഇപ്പോൾ ഇരുവരും ഒന്നിച്ച് ഡിന്നർ കഴിക്കാനെത്തിയ ചിത്രങ്ങൾ പുറത്തുവന്നതിനെ കുറിച്ച് അൽ പാച്ചിനോയുടേയോ നൂർ അൽഫലായുടേയോ വക്താക്കൾ പ്രതികരിച്ചിട്ടില്ല.

Don’t Miss: 'ശരീരംമുഴുവൻ നനഞ്ഞ് കുതിർന്ന് ഷൂട്ടിങ്, ആർത്തവമാണെന്ന് ഉറക്കെ വിളിച്ചുപറയേണ്ടിവന്നു' -പാർവതി തിരുവോത്ത് | വീഡിയോ

ഇരുവരും വീണ്ടും പ്രണയത്തിലായി എന്നാണ് പുതിയ ഡിന്നർ ചിത്രങ്ങൾ പുറത്തുവന്നതോടെയുള്ള പ്രചാരണം. എന്നാൽ ഒന്നിച്ച് കുട്ടിയെ വളർത്തുന്നവരെന്ന നിലയിലുള്ള സാധാരണ കൂടിക്കാഴ്ചയാകാം ഇത് എന്ന് അനുമാനിക്കുന്നവരും ഉണ്ട്. അൽ പാച്ചിനോയ്ക്ക് മുൻ ബന്ധങ്ങളിൽ പ്രായപൂർത്തിയായ മൂന്ന് മക്കളുണ്ട്.

കുവൈത്തി-അമേരിക്കൻ ചലച്ചിത്ര നിർമാതാവാണ് നൂർ അൽഫലാ. തന്നേക്കാൾ 50 വയസ് കൂടുതൽ പ്രായമുള്ള ബ്രിട്ടീഷ് ഗായകനായ മിക്ക് ജാഗ്ഗറുമായുള്ള പ്രണയത്തിലൂടെയാണ് അവർ വാർത്തകളിൽ ഇടംപിടിക്കുന്നത്. പിന്നീട് ഈ ബന്ധം അവസാനിപ്പിച്ചശേഷം 2018-ൽ 61-കാരനായ ശതകോടീശ്വരൻ നിക്കോളാസ് ബെർഗ്രുവനുമായും അൽഫലാ പ്രണയത്തിലായി.