18-ാം വയസിലെ ലോകസുന്ദര്യപട്ടം മുതല്‍ സൗന്ദര്യത്തിന്റെ പേരില്‍ വാഴ്ത്തപ്പെട്ട സ്ത്രീയാണ് ഐശ്വര്യറായ്. സൗന്ദര്യത്തോടൊപ്പം അവരുടെ വ്യക്തിത്വവും കര്ഷണീയമായിത്തന്നെ തുടരുന്നു.
തന്റെ അന്‍പതുകളിലും ഐശ്വര്യയുടെ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ചിന്തിക്കാത്തവര്‍ കുറവായിരിക്കും. അവര്‍ ചെയ്യുന്ന ചര്‍മസംരക്ഷണം, പരിചരണരീതികള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ആഗ്രഹിക്കാത്തവരും വിരളമായിരിക്കും. ഇതിനൊക്കെയുള്ള ഉത്തരമാണ് ഒരു അഭിമുഖത്തില്‍ ഐശ്വര്യറായി വെളിപ്പെടുത്തിയത്.
ചര്‍മ സംരക്ഷണത്തിനായി അവര്‍ മുന്‍ഗണന നല്കുന്ന കാര്യങ്ങളെ കുറിച്ചാണ് വ്യക്തിമാക്കിയത്.അതില്‍ ജലാംശം, ശുചിത്വം, സൗകര്യപ്രദമായത് എന്നിങ്ങനെയുള്ള ഘടകങ്ങളുണ്ടെന്നും ഐശ്വര്യ പറയുന്നു. തനിക്ക് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുകയെന്നതും ശുചിത്വം പാലിക്കേണ്ടതും വളരെ പ്രധാനപ്പെട്ട സംഗതികളാണെന്നും ഐശ്വര്യ എടുത്തുപറഞ്ഞു.
ഐശ്വര്യയുടെ ശീലങ്ങളില്‍ പ്രധാനപ്പെട്ട കാര്യമാണ് ധാരാളം വെള്ളം കുടിക്കുകയെന്നത്. അതിനൊപ്പം രാവിലെയും രാത്രിയിലും ചര്‍മം മോയ്സ്ചറൈസ് ചെയ്യുന്നതും അവരുടെ സൗന്ദര്യസംരംക്ഷണത്തിന്റെ ഭാഗമാണ്. ജോലിയില്‍ ആണെങ്കിലും അല്ലെങ്കിലും ഇതൊഴിവാക്കാറില്ലെന്ന് ഹാര്‍പേഴ്സ് ബസാറിനു നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ തുറന്നുപറഞ്ഞിരുന്നു.
ചര്‍മാരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. ഉള്ളില്‍ നിന്ന് ചര്‍മത്തിന് തിളക്കം ലഭിക്കുവാന്‍ ജലാംശം അത്യന്താപേക്ഷിതമാണ്. കൃത്യമായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ കാലക്രമേണ ചര്‍മ്മത്തിലെ 35 ശതമാനം ജലാംശം കൂട്ടുവാനും സാധിക്കും.
പ്രായമേറും തോറും ചര്‍മ സംരംക്ഷണം വളരെ പ്രധാനമാണ്. ഹൈലൂറോണിക് ആസിഡ് പോലെയുള്ള ഘടകങ്ങള്‍ ഈ കാലഘട്ടത്തില്‍ ഗുണം ചെയ്യും. അവ ജലാംശ നിലനിര്‍ത്താന്‍ സഹായിക്കും.
Content Highlights: Discover the skincare secrets of Aishwarya Rai
Published: 06 Nov 2024, 04:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented