
കജ്‌രാ രെ എന്ന പാട്ടില്‍ ഐശ്വര്യ റായ്.|Photo: Screengrab/Youtube
അഭിഷേക് ബച്ചനും റാണി മുഖര്‍ജിയും മുഖ്യ കഥാപാത്രങ്ങളായി 2005-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബണ്ടി ഔര്‍ ബബ്ലി. സിനിമയില്‍ അഭിഷേക് ബച്ചന്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന കജ്‌രാ രെ എന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു. പാട്ടിന്റെ വരികള്‍, ഈണം, നൃത്തശൈലി എന്നിവയുടെ കൂടെ ഐശ്വര്യയുടെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ഗാനത്തിന് വേണ്ടി അഭിനയിക്കുമ്പോള്‍ ഐശ്വര്യ മേക്കപ്പ് ഇട്ടിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേക്കപ്പ് ആര്‍ടിസ്റ്റായ മിക്കി കോണ്‍ട്രാക്ടര്‍.
ലെഹ്‌റന്‍ റെട്രോ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മിക്കി ഇക്കാര്യം പങ്കുവെച്ചത്. പാട്ടില്‍ അഭിനയിക്കുന്നതിന് മുമ്പ്തന്നെ മേക്കപ്പില്ലാതെ അഭിനയിക്കണമെന്ന ആഗ്രഹം ഐശ്വര്യക്കുണ്ടായിരുന്നു. ഇതിനെക്കുറിച്ച് താനും ഐശ്വര്യയും തമ്മില്‍ സംസാരിക്കുകയും ചെയ്തു. എല്ലാ സിനിമയിലും മേക്കപ്പില്ലാതെ അഭിനയിക്കാന്‍ സാധിക്കില്ല. അത്തരത്തിലൊരു ലുക്ക് ചെയ്യാന്‍ യോജിച്ച ഒരു സിനിമയക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. മിക്കി പറഞ്ഞു.
കജ്‌രാ രെ എന്ന പാട്ടിന് വേണ്ടി സിനിമയുടെ നിര്‍മ്മാതാവ് ആദിത്യ ചോപ്ര വിളിച്ചത് ഈ സമയത്താണ്. അവര്‍ക്കും ഐശ്വര്യയുടെ മേക്കപ്പില്ലാത്ത സ്വാഭാവികമായ ലുക്കായിരുന്നു ആവശ്യം. താനും ഐശ്വര്യയും തമ്മിലും സംവിധായകന്‍ ഷാദ് അലി, ആദിത്യ എന്നിവർ തമ്മിലും ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഫൗണ്ടേഷന്‍ പോലും ഉപയോഗിക്കാതെ സ്വാഭാവികമായ ലുക്കില്‍ ഐശ്വര്യ അഭിനയിക്കണമെന്ന തീരുമാനത്തില്‍ എത്തി.
പാട്ടില്‍ നായികയുടെ കറുത്ത കണ്ണുകളെ കുറിച്ചാണ് പറയുന്നത്. എന്നാല്‍ ഞങ്ങള്‍ ഐശ്വര്യയുടെ കണ്ണുകളില്‍ ലെന്‍സ് ഉപയോഗിച്ചില്ല. കണ്‍മഷി, മസ്‌കാര, ലിപ് ഗ്ലോസ് എന്നിവ മാത്രമാണ് ഐശ്വര്യ ഈ ഗാനത്തിന് വേണ്ടി ഉപയോഗിച്ചത്.
മേക്കപ്പില്ലാത്ത ലുക്കില്‍ അഭിനയിക്കാന്‍ ഐശ്വര്യക്ക് ആശങ്കയുണ്ടായിരുന്നോ എന്ന ചോദ്യത്തിനും മിക്കി മറുപടി നല്‍കി. അധികം ചോദ്യങ്ങള്‍ ചോദിക്കുന്ന ശീലം ഐശ്വര്യക്കില്ല. അവര്‍ക്ക് ചില ആളുകളെ വിശ്വാസമാണ്. ഞങ്ങള്‍ അവരുടെ സുഹൃത്തുക്കളാണെന്ന് ഐശ്വര്യക്ക് അറിയാം. ഞങ്ങള്‍ എപ്പോഴും അവരുടെ നല്ലത് മാത്രമേ ചിന്തിക്കുകയുള്ളു. മാത്രമല്ല, സ്വന്തം കഴിവിലും സൗന്ദര്യത്തിലും വ്യക്തിത്വത്തിലും അവര്‍ക്ക് ആത്മവിശ്വാസമാണ്. അതുകൊണ്ട് ആശങ്കയുടെ ചോദ്യമേ ഉദിക്കുന്നില്ല. താന്‍ സുന്ദരിയാണെന്ന് അവര്‍ക്കറിയാം. മിക്കി പറഞ്ഞു.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ II-ലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. വിക്രം, തൃഷ, രവി മോഹന്‍, കാര്‍ത്തി, ജയറാം, വിക്രം പ്രഭു, പ്രകാശ് രാജ് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരുന്നു. അടുത്ത ചിത്രം ഇതുവരെ ഐശ്വര്യ പ്രഖ്യാപിച്ചിട്ടില്ല.
Content Highlights: Makeup artist reveals Aishwarya Rai Bachchan wore no foundation for the iconic `Kajra Re` song in `Bunty Aur Babli`, opting for a natural look with just kajal, mascara, and lip gloss.
Published: 20 Oct 2025, 06:21 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented