ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ മുന്നേറ്റം യുവാക്കളുടെ സാമ്പത്തിക കാഴ്ചപ്പാടുകളെയും വിവാഹ സങ്കൽപ്പങ്ങളെയും ഒരുപോലെ മാറ്റിമറിക്കുകയാണ്. ലോകപ്രശസ്ത എഐ കമ്പനിയായ ഓപ്പൺ എഐയിലെ ഉദ്യോഗസ്ഥയും ഇന്ത്യൻ വംശജയുമായ ഗുജാരി സിംഗിന്റെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിവാഹത്തിന് മുൻപായി സാമ്പത്തിക കരാർ അഥവാ പ്രീനപ്ഷ്യൽ എഗ്രിമെന്റ് ഒപ്പിടുക എന്നത് തന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിബന്ധനയാണെന്ന് 31-കാരിയായ ഗുജാരി പറഞ്ഞത്. ന്യൂയോർക്ക് പോസ്റ്റിനോടാണ് ഇവർ താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഓപ്പൺ എഐയുടെ സെയിൽസ് ടീമിൽ പ്രവർത്തിക്കുന്ന ഗുജാരി സിങ്ങിന് പ്രതിവർഷം രണ്ട് കോടിയിലധികം രൂപയാണ് ശമ്പളം ലഭിക്കുന്നത്. ഇതിന് പുറമെ കമ്പനിയിൽ വലിയ മൂല്യമുള്ള ഓഹരി പങ്കാളിത്തവും ഇവർക്കുണ്ട്. തന്റെ കരിയർ വളർച്ചയുടെ തുടക്കത്തിൽ മാത്രമാണെന്നും ഭാവിയിൽ സമ്പാദ്യം ഇനിയും വർദ്ധിക്കുമെന്നുമാണ് ഗുജാരിയുടെ വിശ്വാസം. അധ്വാനിച്ചു നേടിയ ഈ സമ്പാദ്യം വിവാഹശേഷവും സുരക്ഷിതമായിരിക്കണമെന്ന നിർബന്ധമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഗുജാരി പറയുന്നു.
സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് തനിക്ക് ബോധ്യമുണ്ടെന്നും, സ്വന്തം സമ്പാദ്യത്തിന്മേൽ നിയന്ത്രണമില്ലാത്ത സാഹചര്യം തന്നെ ഭയപ്പെടുത്തുന്നുവെന്നും അവർ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ടെക് മേഖലയിൽ ജോലി ചെയ്യുന്ന യുവാക്കൾക്കിടയിൽ ഇന്ന് പ്രീനപ് കരാറുകൾ ഒരു സാധാരണ കീഴ്വഴക്കമായി മാറിക്കഴിഞ്ഞുവെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ശമ്പളത്തേക്കാൾ മൂല്യം കമ്പനി ഓഹരികൾക്ക് ലഭിക്കുന്ന സാഹചര്യത്തിൽ, ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള വലിയ സ്വത്ത് സംരക്ഷിക്കാൻ ഇത്തരം കരാറുകൾ അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
Content Highlights: OpenAI exec Gujari Singh`s views on prenuptial agreements are changing financial outlooks & marriage concepts for young professionals in the AI era.
Published: 15 Feb 2026, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented