എ.ഐ. പദ്ധതികളിലേക്ക് കൂടുതൽ ഫണ്ട് മാറ്റുന്നതിന്റെ ഭാഗമായി 10,000-ത്തോളം ജീവനക്കാരെ ഒഴിവാക്കാൻ ജർമൻ ടെക് കമ്പനിയായ എസ്.എ.പി. ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്ന് വർഷത്തിനിടെ കമ്പനി നടത്തുന്ന രണ്ടാമത്തെ വലിയ പുനഃസംഘടനാ നടപടിയാണിത്.

To advertise here,

പിരിച്ചുവിടലുകൾ, വോളണ്ടറി എക്സിറ്റ്, പുതിയ നിയമനങ്ങൾ നിർത്തിവെക്കൽ എന്നിവ വഴിയാകും ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. ഏതൊക്കെ വിഭാഗങ്ങളെയാണ്  ബാധിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഫിനാൻസ്, സപ്ലൈ ചെയിൻ, എച്ച്.ആർ. തുടങ്ങി സ്ഥാപനങ്ങളുടെ പ്രധാന പ്രവർത്തനങ്ങൾക്കുള്ള സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന കമ്പനിയാണ് എസ്.എ.പി.. ഒരു ലക്ഷത്തിലധികം ജീവനക്കാർ കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 

ക്ലൗഡ് സേവനങ്ങളിലും മറ്റ് ഉൽപ്പന്നങ്ങളിലും എ.ഐ. ഫീച്ചറുകൾ കൊണ്ടുവരുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജോലികൾ വേഗത്തിലാക്കുന്ന എ.ഐ. ടൂളുകൾക്ക് ഡിമാൻഡ് കൂടിയതോടെ, നിലവിലുള്ള ചില ചെലവുകൾ വെട്ടിക്കുറിച്ച് എ.ഐയിലേക്ക് മാറ്റാനാണ് നീക്കം.