സിനിമയിലെ കഥാപാത്രങ്ങള്‍ മാത്രമല്ല, അമ്മയുടെ റോളും ആസ്വദിക്കുകയാണ് നടി മിയാ ജോര്‍ജ്ജ്. മകന്‍ ലൂക്കയ്‌ക്കൊപ്പമുള്ള കുസൃതി നിറഞ്ഞ ചിത്രങ്ങള്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അതുപോലൊരു 'ക്യൂട്ട്' ചിത്രങ്ങളുടെ പരമ്പര മിയ പോസ്റ്റ് ചെയ്തു.

To advertise here,

അമ്മയുടെ മുടിയും മൂക്കും കമ്മലുമെല്ലാം ലൂക്ക പിടിച്ചുവലിക്കുന്ന ചിത്രങ്ങളാണിത്. അതിന് മനോഹരമായൊരു ക്യാപ്ഷനും മിയ നല്‍കിയിട്ടുണ്ട്. 'മമ്മയ്ക്ക് മനോഹരമായ മുടിയും മൂക്കും കമ്മലുള്ളപ്പോള്‍ കുഞ്ഞിന് വേറെ കളിപ്പാട്ടങ്ങള്‍ എന്തിനാണ്?' എന്നാണ് മിയ കുറിച്ചത്.

ഇതിന് നിരവധി ആരാധകര്‍ കമന്റുമായെത്തി. എല്ലാവരും ലൂക്കയോടുള്ള ഇഷ്ടവും വാത്സല്യവുമാണ് പങ്കുവെച്ചത്. ലൂക്ക അറ്റാക്ക് മോഡിലാണെന്നും ആരാധകര്‍ കമന്റ് ചെയ്തു. 

2020 സെപ്റ്റംബര്‍ 12-നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. 2021 ജൂലൈ ആറിന് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു.