സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്

കാറിൽ സഞ്ചരിക്കുന്നതിനിടെ പുകവലിച്ച് സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വീണ്ടും വിവാദത്തിൽ പെട്ട് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹൽ. നടി ടാനിയാ ചാറ്റർജിയുടെ വെളിപ്പെടുത്തലാണ് ചാഹലിനെ ഇത്തവണ വെട്ടിലാക്കിയത്. ചാഹൽ തനിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് (ഡി.എം) ചെയ്യാറുണ്ടെന്നാണ് ടാനിയ പറഞ്ഞത്. ഇതിന് തെളിവായി ഇൻസ്റ്റഗ്രാം ഇൻബോക്‌സ് ക്യാമറകൾക്ക് മുന്നിൽ കാണിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലാണ് ടാനിയ ഇക്കാര്യങ്ങൾ പറയുന്നത്. പാപ്പരാസികളുടെ ക്യാമറകൾക്ക് മുന്നിലായിരുന്നു വെളിപ്പെടുത്തൽ. തന്റെ ഫോണിൽ മെസേജ് തുറന്ന് അത് ക്യാമറകൾക്ക് മുന്നിലേക്ക് ടാനിയ കാണിക്കുകയും ചെയ്തു. ടാനിയയുടെ ഒരു സ്‌റ്റോറിക്ക് യുസ്‌വേന്ദ്ര ചാഹൽ മറുപടി അയച്ചതായിരുന്നു സ്‌ക്രീനിലുള്ളത്. 'നീ വളരെ ക്യൂട്ടാണ്' എന്നായിരുന്നു മെസേജ്. വീഡിയോ വൈറലായതോടെ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
2025-ലാണ് യുസ്‌വേന്ദ്ര ചാഹൽ, ധനശ്രീ വർമയുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചത്. പിന്നീട് ചാഹൽ ആർജെ മഹ്‌വാഷുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹവും പരന്നിരുന്നു. പല സന്ദർഭങ്ങളിലും ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് അഭ്യൂഹങ്ങൾക്ക് വിരാമമായത്.
Content Highlights: Indian cricketer Yuzvendra Chahal is facing a new controversy after actress Tania Chatterjee claimed he frequently sends her direct messages on Instagram. In a viral video, Tania showcased her inbox to paparazzi, revealing a message from Chahal that read, "You are so cute." This comes shortly after Chahal was criticized for smoking in public and follows his 2025 divorce from Dhanashree Verma.
Published: 13 Apr 2026, 05:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented