സീരിയൽ പ്രേക്ഷരുടെ ഇഷ്ടതാരമായിരുന്നു ശ്രീകല ശശിധരൻ. 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് അവർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് അവർ നിരവധി ഹിറ്റ് സീരിയലുകളുടെ ഭാഗമായി. എന്നാൽ ഇപ്പോൾ അഭിനയരംഗത്ത് അവർ സജീവമല്ല. എങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ അവർ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

To advertise here,

അടുത്തിടെ അച്ഛൻ പി.സി ശശിധരൻ നായരുടെ ഓർമ ദിനത്തിൽ അവർ ഒരു കുറിപ്പ് പങ്കുവെച്ചു. അച്ഛൻ മരിച്ച് 12-ാം ദിവസത്തെ ചടങ്ങിന് വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ചവരുടെ ഡ്രാമ താൻ ഓർക്കുന്നുവെന്നും അവരൊന്നും ഇല്ലാതെ തന്നെ ചടങ്ങുകളൊക്കെ ഭംഗിയായി ചെയ്തുവെന്നും ശ്രീകല കുറിച്ചു. 2024 ഡിംസബർ 16-നാണ് ശശിധരൻ നായർ അന്തരിച്ചത്.

'ഇന്ന് എന്റെ അച്ഛൻ പാലാട്ട് ചിറക്കര ശശിധരൻ അടിയോടി മരിച്ച ദിവസം. ജാതിപ്പേര് കൂട്ടി പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. പത്രത്തിൽ മരിച്ച വിവരം കൊടുത്തപ്പോൾ ജാതിപ്പേര് മാറിപ്പോയി സഹോദരൻ, സഹോദരിമാരുടെ പേര് വിവരങ്ങൾ കൊടുത്തില്ല എന്നും പറഞ്ഞു അച്ഛൻ മരിച്ചു 12-ാം ദിവസത്തിന്റെ ചടങ്ങിനു വിളിച്ചപ്പോൾ വരാൻ വിസമ്മതിച്ച ചിലരുടെ ഡ്രാമ ഞാൻ ഓർക്കുന്നു........(അവരൊന്നും ഇല്ലാതെതന്നെ അന്നു ചടങ്ങുകളൊക്കെ ഭംഗിയായി ചെയ്തു ഞങ്ങൾ). അമ്മയും അച്ഛനും നമ്മെ വിട്ടുപോകുമ്പോഴാണ് അനാഥയായി പോയെന്ന യാഥാർത്ഥൃം മനസ്സിലാകുന്നത്. അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്-മകൾ ശ്രീകല ശശിധരൻ' എന്നാണ് അവർ കുറിച്ചത്. അച്ഛനൊപ്പമുള്ള ഒരു ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്.