കേരള കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് നടി റാണിയ റാണ. കലാമണ്ഡലത്തിലെ കുട്ടികളുടെ ആവശ്യപ്രകാരം ചെയ്ത നൃത്തം എന്ന കുറിപ്പോടെയാണ് റാണിയ വീഡിയോ പോസ്റ്റ് ചെയ്തത്. മമ്പട്ടിയാന്‍ എന്ന തമിഴ് ചിത്രത്തിലെ മലയൂര് നാട്ടാമെ എന്ന പാട്ടിന് അനുസരിച്ചായിരുന്നു റാണിയയുടെ ഡാന്‍സ്.
കലാമണ്ഡലം സ്റ്റുഡന്റ്‌സ് യൂണിയന്റെ മണ്‍സൂണ്‍ ഫെസ്റ്റ് ഉദ്ഘാനത്തിനെത്തിയതായിരുന്നു നടി. നേരത്തെ നൃത്തം പഠിച്ച കലാമണ്ഡലത്തില്‍ മുഖ്യാതിഥിയായി എത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. 'കലാമണ്ഡലത്തില്‍ പഠനം പൂര്‍ത്തിയാക്കിയ അവസാന ദിവസം ഇനി ഇവിടേയ്ക്ക് ഒരു ചീഫ് ഗസ്റ്റായേ വരൂ എന്ന് അച്ഛനും അമ്മയ്ക്കും എനിക്കും ഞാന്‍ വാക്ക് കൊടുത്തിരുന്നു. ഒമ്പത് വര്‍ഷത്തിനുശേഷം ആ വാക്ക് പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞു.' -വീഡിയോയ്‌ക്കൊപ്പം റാണിയ കുറിച്ചു.
വെള്ളനിറത്തിലുള്ള സല്‍വാറില്‍ മനോഹരമായാണ് റാണിയ നൃത്തം ചെയ്യുന്നത്. വീഡിയോയ്ക്ക് താഴെ നടിയെ അഭിനന്ദിച്ച് ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. റാണിയയുടെ എനര്‍ജി അടിപൊളിയാണെന്നും ഇനിയും ഒരുപാട് സിനിമകള്‍ ലഭിക്കട്ടെ എന്നും കമന്റുകളുണ്ട്. ദിലീപ് നായകനായ പ്രിന്‍സ് ആന്റ് ഫാമിലിയിലൂടെയാണ് റാണിയ വെള്ളിത്തിരയിലെത്തുന്നത്. ഇതിലെ ചിഞ്ചുറാണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരള കലാമണ്ഡലത്തില്‍നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ റാണിയ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട്.
Content Highlights: actress raniya raana kerala kalamandalam dance video viral
Published: 18 Jul 2025, 07:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented