സിനിമയില്‍ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി മിയ. റിയാലിറ്റി ഷോകളുടെ ജഡ്ജായും ടെലിവിഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാനുള്ള മിയ എപ്പോഴും തിരക്കുകളിലാണുണ്ടാകാറുള്ളത്. എന്നാല്‍ ഇതിനിടയില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും നടി മറക്കാറില്ല. 

To advertise here,

ഇപ്പോഴിതാ കുടുംബത്തോടൊപ്പം ബാങ്കോക്കിലേക്ക് നടത്തിയ ഒരു അവധിക്കാല യാത്രയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം. മകന്‍ ലൂക്കയ്‌ക്കൊപ്പം കടുവക്കുഞ്ഞിന് പാല് കൊടുക്കുന്നതും കുരങ്ങനൊപ്പം ഊഞ്ഞാലാടുന്നതുമെല്ലാം മിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മിയയും മകന്‍ ലൂക്കയും ഒരേ ഡിസൈനിലുള്ള വസ്ത്രമാണ് യാത്രയില്‍ ധരിച്ചത്. വെള്ള നിറത്തിലുള്ള ജംപ് സ്യൂട്ടായിരുന്നു മിയയുടെ വേഷം. ഇതില്‍ നീല നിറത്തില്‍ ചെറിയ ഡിസൈനും നല്‍കിയിട്ടുണ്ട്. ഇതേ തുണികൊണ്ടാണ് മകന്‍ ലൂക്കയുടെ ഷര്‍ട്ടും തയ്ച്ചിരിക്കുന്നത്. വെള്ള ഷര്‍ട്ടായിരുന്നു ഭര്‍ത്താവ് അശ്വിന്റെ വേഷം.

2020 സെപ്റ്റംബറിലായിരുന്നു മിയയുടേയും ബിസിനസുകാരനായ അശ്വിന്റേയും വിവാഹം. തൊട്ടടുത്ത വര്‍ഷം ഇരുവര്‍ക്കും മകന്‍ ജനിച്ചു. അതിനുശേഷം താരം വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.