വീണ്ടും സ്ലീവ്‌ലെസ് വസ്ത്രം ധരിക്കാനായതിന്റെ സന്തോഷം പങ്കുവെച്ച് നടി മേഘ്‌ന രാജ് സര്‍ജ. പ്രസവശേഷം ശരീരഭാരം കൂടിയതിനാല്‍ ഒരുപാട് പരിഹാസങ്ങള്‍ നേരിട്ടിരുന്നുവെന്നും നാല് വര്‍ഷത്തിനുശേഷമാണ് സ്ലീവ്‌ലെസ് വസ്ത്രം ധരിക്കുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ മേഘ്‌ന കുറിച്ചു.
'വീണ്ടും സ്ലീവ്‌ലെസ് ധരിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കാന്‍ നാല് വര്‍ഷത്തില്‍ അധികമെടുത്തു. അനുഷ രവിയാണ് എന്നെ നിര്‍ബന്ധിച്ച് മനോഹരമായ ഈ വസ്ത്രം തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചത്. 'ഇതൊന്ന് വാങ്ങിക്കൂ, നിന്റെ സൈസ് ഒന്നും ഈ വസ്ത്രത്തിന് പ്രശ്‌നമല്ല, ഇത് ധരിച്ചാല്‍ നീ സുന്ദരിയായിരിക്കും' എന്ന് അനുഷ പറഞ്ഞില്ലായിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്ന് സംശയമാണ്.
മാതൃത്വത്തിനൊപ്പം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച് സ്ത്രീകള്‍ മുന്നോട്ടു പോകുമ്പോള്‍ സമൂഹം നമുക്കൊരു ലേബല്‍ നല്‍കും. യഥാര്‍ഥ സ്ത്രീശരീരം ഇങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞ് മാനസികമായി നമ്മളെ തളര്‍ത്തും. നാം എന്തെല്ലാമാണ് സഹിക്കുന്നതെന്നോ ഏത് മാനസികാവസ്ഥയിലാണെന്നോ പരിഗണിക്കാതെ ശരീരത്തിന്റെ അഴകളവുകള്‍ എങ്ങനെയായിരിക്കണം എന്ന് അടിച്ചേല്‍പ്പിക്കും.
കുറച്ച് കാലമായി എന്നോടുള്ള ആളുകളുടെ പെരുമാറ്റവും പ്രതികരണവുമെല്ലാം എന്റ ശരീരഭാരത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. ആത്മവിശ്വാസമില്ലാത്ത നാളുകളില്‍നിന്ന് അതിജീവിച്ച് എന്നെ ഞാന്‍ ആയി സ്വീകരിക്കാന്‍ ഇന്ന് ഞാന്‍ പ്രാപ്തയായിരിക്കുന്നു. കാലങ്ങള്‍ക്കുശേഷം എനിക്കുവേണ്ടി ഞാന്‍ തന്നെ ഒരു കാര്യം ചെയ്തു."- മേഘ്‌ന കുറിച്ചു. ഈ കുറിപ്പിനൊപ്പം പിങ്ക് നിറത്തിലുള്ള ഫ്‌ളോറല്‍ പ്രിന്റുകള്‍ വരുന്ന സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളും നടി പങ്കുവെച്ചു.
വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ താരമാണ് മേഘ്‌ന. പിന്നീട് ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. എന്നാല്‍ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ്ജയെ വിവാഹം ചെയ്തതോടെ സിനിമയില്‍നിന്ന് ഇടവേളയെടുത്തു. പക്ഷേ, ചിരഞ്ജീവിയോടൊപ്പം കൂടുതല്‍ കാലം ജീവിക്കാനുള്ള ഭാഗ്യം മേഘ്‌നയ്ക്കുണ്ടായില്ല. മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരിക്കുന്ന സമയത്താണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.
Content Highlights: actress meghna raj talks about body positivity and weight gain
Published: 20 May 2025, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented