രിയറിലെ തിരക്കുകള്‍ക്ക് ഇടവേള നല്‍കി മാതൃത്വം ആസ്വദിക്കുകയാണ് നടി ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ഓഗസ്റ്റിലാണ് നടി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 'കോവ ഫീനിക്സ് ഡോളന്‍' എന്ന് പേര് നല്‍കിയിരിക്കുന്ന കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ ഇല്യാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

To advertise here,

എന്നാല്‍ ഇല്യാന ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആരാധകരെ അദ്ഭുതപ്പെടുത്തിയിരുന്നു. തന്റെ വിവാഹത്തെ കുറിച്ചോ പങ്കാളിയെ കുറിച്ചോ അതിന് മുമ്പ് ഇല്യാന വെളിപ്പെടുത്തിയിരുന്നില്ല. ഇല്യാന സിംഗിള്‍ മദറാണെന്നും ആരാധകര്‍ കരുതി. 

എന്നാല്‍ ഇതിനെല്ലാം മറുപടി നല്‍കിയിരിക്കുകയാണ് ഇല്യാന. ഒറ്റയ്ക്ക് എങ്ങനെയാണ് കുഞ്ഞിനെ വളര്‍ത്തുന്നതെന്ന ആരാധകന്റെ ചോദ്യത്തിന് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഇല്യാന ഉത്തരം നല്‍കി. സിംഗിള്‍ മദറല്ലെന്ന് വ്യക്തമാക്കിയ താരം പങ്കാളിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. 

അമ്മയായ ശേഷമുള്ള ജീവിതത്തെ കുറിച്ചും താരം മനസുതുറന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞ ആ നിമിഷം അവിശ്വസനീയമാംവിധം വൈകാരികമായിരുന്നുവെന്ന് ഇല്യാന ആരാധകരുടെ ചോദ്യത്തിന് ഉത്തരം നല്‍കി. ഇപ്പോഴും കുഞ്ഞിനെ ചേര്‍ത്തുപിടിക്കുന്നത് സ്വപ്‌നതുല്ല്യമായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവ സമയത്തും കുഞ്ഞ് പിറന്ന ശേഷവും തനിക്ക് താങ്ങും തണലുമായി അമ്മ കൂടെയുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടത് മനോഹരമായ അനുഭവമായിരുന്നെന്നും അവര്‍ കുറിച്ചു. സിനിമാ രംഗത്തേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ മുഴുവന്‍ ശ്രദ്ധയും കുഞ്ഞിലാണെന്ന് ഇല്യാന ഉത്തരം നല്‍കി. 

മൈക്കല്‍ ഡോളനാണ് ഇല്യാനയുടെ ജീവിതപങ്കാളി. താരം ഗര്‍ഭിണിയായ ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താരം വെളിപ്പെടുത്തിയിട്ടില്ല. മൈക്കലിനൊപ്പമുള്ള ഒരു ഡേറ്റ് നൈറ്റിന്റെ ചിത്രം മാത്രമാണ് പുറത്തുവിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ബ്രൈഡല്‍ ലുക്കിലുള്ള ചിത്രം ഇല്യാന നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. താരത്തിന്റെ വിവാഹദിവസത്തെ ചിത്രമാണിതെന്നും കഴിഞ്ഞ മെയ് 13-നായിരുന്നു വിവാഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.