
ബോളിവുഡില്‍ ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് സെലീന ജെയ്റ്റ്‌ലി. നോ എന്‍ട്രി, ഗോല്‍മാല്‍ റിട്ടേണ്‍സ്, അപ്‌ന സപ്‌ന മണി മണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ നായികാപ്രാധാന്യമുള്ള റോള്‍ ചെയ്തു. 2011-ല്‍ ഓസ്‌ട്രേലിയക്കാരനായ പീറ്റര്‍ ഹാഗിനെ വിവാഹം ചെയ്തു. അതിനുശേഷം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കിയ സെലീന അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടമായതിന കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സെലീന. തന്റെ ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് സെലീന മനസ് തുറന്നത്. 2017-ല്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചുവെന്നും അതില്‍ ഒരാളെ നഷ്ടപ്പെട്ട വേദനയില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ അഞ്ച് വര്‍ഷങ്ങള്‍ വേണ്ടി വന്നുവെന്നും സെലീന പറയുന്നു. ഷംഷേര്‍ എന്നായിരുന്നു ഈ കുഞ്ഞിന്റെ പേര്.
'ജീവിതത്തിന്റെ ആ ഘട്ടവുമായി സമരസപ്പെടാന്‍ എനിക്ക് അഞ്ച് വര്‍ഷം വേണ്ടിവന്നു. ഒടുവില്‍ അതിനെ കുറിച്ച് സംസാരിക്കാനുള്ള ധൈര്യം ഞാന്‍ കണ്ടെത്തി. ഞങ്ങളെപ്പോലെ വേദന അനുഭവിക്കുന്ന ഒരുപാട് രക്ഷിതാക്കളെ ഞങ്ങള്‍ക്ക് അറിയാം. അവര്‍ക്ക് കരുത്ത് പകരാനാണ് ഞാന്‍ ഇപ്പോള്‍ ഇതെല്ലാം പറയുന്നത്. ഞങ്ങള്‍ ആ വേദനയില്‍ നിന്ന് പുറത്തുകടന്നതുപോലെ അവര്‍ക്കും ഒരു ഘട്ടത്തില്‍ ആശ്വാസം കണ്ടെത്താനാകും.
ഞങ്ങളുടെ കുഞ്ഞ് യഥാര്‍ഥ പോരാളിയാണെന്ന് പറയാനാകും. പൂര്‍ണ വളര്‍ച്ചയെത്താത്ത പല കുട്ടികളും രക്ഷപ്പെടുകയും സാധാരണ ജീവിതം നയിക്കാറുമുണ്ട്. ഹൃദയത്തകരാര്‍ കാരണമാണ് ഷംഷേരിന്റെ ജീവന്‍ നഷ്ടമായത്. എന്റെ പ്രസവം നേരത്തേയായിരുന്നു. അതും ഇരട്ടക്കുട്ടികള്‍. പുറത്തേക്ക് വന്നപ്പോള്‍തന്നെ ഷംഷേറും ആര്‍തറും എന്‍ഐസിയുവിലായിരുന്നു. ഈ ചിത്രത്തില്‍ ഞങ്ങള്‍ ഇരുവരും വളരേയധികം ബുദ്ധിമുട്ടിയാണ് ചിരിക്കുന്നത്. എന്‍ഐസിയു എന്നത് അത്ര സുഖമുള്ള സ്ഥലമായിരുന്നില്ല. ജീവിതത്തില്‍ നല്ല ദിവസങ്ങളും മോശം ദിവസങ്ങളുമുണ്ടാകാം. ആ തിരിച്ചറിവ് നമ്മുടെ ആശങ്ക കുറയ്ക്കാന്‍ സഹായിക്കും. ഞാനും പീറ്ററും ഏതാനും മാസങ്ങള്‍ താമസം ആശുപത്രിയിലേക്ക് മാറ്റി. ഷംഷേറിന്റെ വിയോഗം ഞങ്ങളെ തീവ്രമായ സങ്കടത്തിലും അസ്വസ്ഥതയിലും നിരാശയിലും കുറ്റബോധത്തിലും എത്തിച്ചിരുന്നു. ആര്‍തറിനെ കുറിച്ച് ഞങ്ങളുടെ ഉത്കണ്ഠ കൂടി. ഇതോടെയാണ് ആശുപത്രിയിലേക്ക് താമസം മാറിയത്. എന്‍ഐസിയുവിന് മുന്നില്‍ തന്നെയായിരുന്നു അധികസമയവും.
പൂര്‍ണവളര്‍ച്ച എത്താത്ത കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ ആ സമയത്ത് മാതാപിതാക്കള്‍ പല വികാരങ്ങളിലൂടേയും വിചാരങ്ങളിലൂടേയുമാണ് കടന്നുപോകുക. നിങ്ങള്‍ തനിച്ചല്ലെന്ന് ദയവായി തിരിച്ചറിയുക. ആ സമയത്ത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് നില്‍ക്കുക. പാട്ട് പാടിയും പരസ്പരം സംസാരിച്ചുമെല്ലാം എന്‍ഐസിയുവിലുള്ള കുഞ്ഞിനെ എടുക്കാന്‍പോലും പറ്റാത്ത സങ്കടം നിങ്ങള്‍ക്ക് മറികടക്കാനാകും. ജീവിതം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെങ്കിലും, അതിനെ അതിജീവി്ക്കാനുള്ള വഴികളും ജീവിതത്തില്‍ തന്നെയുണ്ടാകും.' സെലീന നീണ്ട കുറിപ്പില്‍ പറയുന്നു.
2012-ല്‍ ആദ്യമായി ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ സെലീന അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഗര്‍ഭിണിയാകുകയായിരുന്നു. രണ്ടാമതും ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ച സെലീനയ്ക്ക് അതില്‍ ഒരു കുഞ്ഞിനേയാണ് നഷ്ടമായത്. വിന്‍സ്റ്റണ്‍ ഹാഗ്, വിരാജ് ഹാഗ് എന്നിങ്ങനേയാണ് മൂത്ത കുഞ്ഞുങ്ങളുടെ പേര്. ഇരുവര്‍ക്കും ഇപ്പോള്‍ 11 വയസ്സായി. ഇളയ മകന്‍ ആര്‍തര്‍ ഹാഗിന് അഞ്ച് വയ്സ്സും കഴിഞ്ഞു.
Content Highlights: actress celina jaitly on losing one of her twin sons
Published: 22 Jul 2023, 11:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented