
അച്ഛന്റെ വേര്‍പാടിനെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് നടിയും അവതാരകയുമായ പാര്‍വതി ആര്‍ കൃഷ്ണ. താന്‍ ക്യാമറയ്ക്ക് മുന്നില്‍ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്ന വ്യക്തി അച്ഛനായിരുന്നുവെന്നും സ്‌ട്രോക്ക് വന്നതിനുശേഷം അവസാന നാല് മാസം അച്ഛന് തങ്ങളെ ആരേയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പെണ്‍മക്കള്‍ക്ക് അച്ഛന്‍ എന്നത് ഒരു ശക്തിയാണ്. ഇനി ആളുകളോട് എന്നെ പുകഴ്ത്തി സംസാരിക്കാന്‍ അച്ഛനില്ല എന്ന സത്യം വിശ്വസിക്കാനാകുന്നില്ല. ജീവിച്ചിരിക്കുന്ന കാലത്ത് മാതാപിതാക്കളെ ആവോളം സ്‌നേഹിക്കണം. ഇല്ലാതായിക്കഴിഞ്ഞാല്‍ ആ വേദന ഒട്ടും സഹിക്കാന്‍ കഴിയില്ലെന്നും ഒന്നൂടെ അമര്‍ത്തി കെട്ടിപ്പിടിക്കാനും ഉമ്മ വെയ്ക്കാനുമെല്ലാം കൊതി വരുമെന്നും കുറിപ്പില്‍ പാര്‍വതി പറയുന്നു. അവസാനം വരെ അച്ഛനെ പൊന്നുപോലെ നോക്കാന്‍ പറ്റി എന്ന ആശ്വാസവും പോസ്റ്റില്‍ പാര്‍വതി പങ്കുവെയ്ക്കുന്നുണ്ട്.
ഈ നീണ്ട കുറിപ്പിനൊപ്പം അച്ഛനോടൊപ്പമുള്ള സെല്‍ഫി ചിത്രവും അച്ഛന്‍ മകനെ എടുത്തു നില്‍ക്കുന്ന ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ പാര്‍വതിയെ ആശ്വസിപ്പിച്ചും കരുത്ത് പകര്‍ന്നും നിരവധി കമന്റുകളുണ്ട്.
കഴിഞ്ഞ ദിവസം അച്ഛനോടൊപ്പമുള്ള ഒരു ചിത്രവും പാര്‍വതി പോസ്റ്റ് ചെയ്തിരുന്നു. ഉള്ളപ്പോള്‍ ആവുന്നത്ര ചേര്‍ത്തു പിടിച്ചോണമെന്നും ഇല്ലാതാകുമ്പോള്‍ ഒന്ന് കാണാനും ചേര്‍ത്തു പിടിക്കാനും തോന്നിപ്പോകുമെന്നും ഈ ചിത്രത്തിനൊപ്പം പാര്‍വതി കുറിച്ചിരുന്നു.
Content Highlights: actress and anchor parvathy r krishnas emotional post about her father
Published: 21 Aug 2024, 10:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented