
സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് ഇപ്പോഴും ആരാധകര്‍. സുബിയുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് ആ വേര്‍പാട് ഉള്‍ക്കൊള്ളനായിട്ടില്ല. പലരും സങ്കടത്തോടേയാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വികാരനിര്‍ഭരമായ കുറിപ്പും ചിലര്‍ പങ്കുവെച്ചു.
സുബിയുടെ ഓര്‍മകള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് സീരിയല്‍ താരം മനോജ് കുമാര്‍. സുബി അത്രമേല്‍ പ്രിയപ്പെട്ടവളാണെന്നും മനസില്‍ എന്നും സുബി ജീവനോടെയുണ്ടാകുമെന്നും മനോജ് കുറിച്ചു. ജീവനുതുല്ല്യം സ്‌നേഹിക്കുന്ന സുബിയുടെ അമ്മ ഇത് എങ്ങനെ സഹിക്കുമെന്ന് തനിക്ക് ആലോചിക്കാന്‍ കഴിയുന്നില്ലെന്നും മനോജ് പറയുന്നു.
'എവിടെ നിന്നാലും അവിടെയെല്ലാം പൊട്ടിച്ചിരികള്‍ കൊണ്ടും നിര്‍ത്താതെയുള്ള സംസാരങ്ങളും തമാശകളും കൊണ്ട് ആ സ്ഥലത്തിനെ പ്രകാശ പൂരിതമാക്കുന്ന അപൂര്‍വ്വവ്യക്തിത്വം...മനസ്സില്‍ എന്ത് വിഷമമുണ്ടെങ്കിലും സുബിയുടെ മുഖത്ത് ഒരിയ്ക്കലും അത് ഏശാറില്ല....ഞങ്ങള്‍ ഒരിമിച്ചിരിക്കുന്ന സമയത്ത് ഞാന്‍ അവളോട് പറയും 'എടീ നീ ശസ്ത്രക്രിയ നടത്തി ആണ് ആവ്' എന്ന്. അപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചോണ്ട് പറയും.'എന്റെ മനോജേട്ടാ എനിയ്ക്ക് 100 വട്ടം സമ്മതമാണ്.... എന്നിട്ട് വേണം പാതിരാത്രിക്കൊക്കെ നെഞ്ച് വിരിച്ച് റോഡിലൂടെ ഒറ്റയ്ക്ക് നടക്കാന്‍....ഇപ്പോഴും അങ്ങിനെ നടക്കാന്‍ എനിയ്ക്ക് പേടിയൊന്നുമില്ല കേട്ടോ...പക്ഷെ അമ്മ സമ്മതിക്കില്ല....'എന്ന് പറഞ്ഞ് നിര്‍ത്താതെ ചിരിക്കും...വെറും പാവമായിരുന്നു അവള്...നിഷ്‌കളങ്കയും...സ്റ്റേജ് പ്രോഗ്രാം എന്ന് പറഞ്ഞാല്‍ അവള്‍ക്ക് അതൊരു ആവേശവും ലഹരിയുമൊക്കെയായിരുന്നു...മറ്റാരിലും കാണാത്ത പ്രത്യേകതയാര്‍ന്ന ഒരു ആവേശം....ഒരു വല്ലാത്ത പോസിറ്റീവ് വൈബുള്ള കലകാരി..'-മനോജ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സുബി രോഗബാധിതയായിരുന്നെങ്കിലും അസുഖം ഭേദമാകുമെന്ന് കരുതിയിരുന്നുവെന്ന് അടുത്ത സുഹൃത്തും നടനുമായ സാജു കൊടിയന്‍ പ്രതികരിച്ചു. തന്റെ വീടിന് അടുത്തുള്ള ആശുപത്രിയിലായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ വിവരങ്ങള്‍ നേരിട്ട് അറിഞ്ഞിരുന്നു. കരള്‍ മാറ്റിവെയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. സുബി ഇത്ര പെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയിരുന്നില്ലെന്നും സാജു കൊടിയന്‍ പ്രതികരിച്ചു.
Content Highlights: actors manoj kumar and saju kodiyan share memories with subi suresh
Published: 22 Feb 2023, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented