തൊണ്ണൂറുകളുടെ അവസാനത്തിൽ ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഐശ്വര്യാ റായിയും റാണി മുഖർജിയും. എന്നാൽ, ഒരുകാലത്ത് പരസ്പരം 'മികച്ച സുഹൃത്തുക്കൾ' എന്ന് വിശേഷിപ്പിച്ചിരുന്ന ഇരുവരും തമ്മിൽ പിന്നീട് വലിയ അകൽച്ചയിലായി. ഷാരൂഖ് ഖാനും അഭിഷേക് ബച്ചനും വരെ ഇതിലേക്ക് കടന്നുവന്നതോടെ വലിയ മാധ്യമശ്രദ്ധ നേടിയ ഒരു സിനിമാ വിവാദമായി ഇത് മാറി. ബെസ്റ്റ് ഫ്രണ്ട്സായിരുന്നവർ മിണ്ടാതായതെങ്ങനെയാണ്? ഇന്നും നീണ്ട നിൽക്കുന്ന വലിയ പിണക്കമുണ്ടാതെങ്ങനെ ?

To advertise here,

ചൽത്തേ ചൽത്തേ'യും സൗഹൃദത്തിലെ വിള്ളലും

ഇരുവർക്കുമിടയിൽ ആദ്യമായി അകൽച്ച സൃഷ്ടിച്ചത് 2003-ൽ പുറത്തിറങ്ങിയ 'ചൽത്തേ ചൽത്തേ' എന്ന ഷാരൂഖ് ഖാൻ ചിത്രമാണ്. ഈ ചിത്രത്തിൽ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ഐശ്വര്യാ റായിയെ ആയിരുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണവും പൂർത്തിയായിരുന്നു. എന്നാൽ, അക്കാലത്ത് ഐശ്വര്യയുടെ കാമുകനായിരുന്ന സൽമാൻ ഖാൻ സിനിമയുടെ സെറ്റിലെത്തി പ്രശ്നങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് നിർമ്മാതാക്കളും ഷാരൂഖ് ഖാനും ഐശ്വര്യയെ ചിത്രത്തിൽ നിന്ന് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഐശ്വര്യയ്ക്ക് പകരം റാണി മുഖർജിയെ നായികയായി തിരഞ്ഞെടുത്തു. അടുത്ത സുഹൃത്തായ റാണി ഈ റോൾ സ്വീകരിക്കുന്നതിന് മുൻപ് തന്നെ വിവരം അറിയിച്ചില്ലെന്നതും, വിശ്വാസവഞ്ചന കാട്ടിയെന്നതുമാണ് ഐശ്വര്യയെ ചൊടിപ്പിച്ചത്. അടുത്ത സുഹൃത്തിൽ നിന്ന് ലഭിച്ച ഈ അപ്രതീക്ഷിത തിരിച്ചടി സൗഹൃദത്തിന്റെ തകർച്ചയ്ക്ക് വഴിവെച്ചു.

ഐശ്വര്യയും റാണിയും തമ്മിലുള്ള അകൽച്ച വർധിക്കാൻ മറ്റൊരു കാരണം അഭിഷേക് ബച്ചനായിരുന്നു. 'ബണ്ടി ഔർ ബബ്ലി', 'കഭി അൽവിദാ നാ കഹ്നാ' തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച അക്കാലത്ത് അഭിഷേകും റാണിയും തമ്മിൽ പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു. റാണിയെ ബച്ചൻ കുടുംബത്തിന്റെ മരുമകളാക്കാൻ ജയാ ബച്ചന് താല്പര്യമുണ്ടായിരുന്നുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, പിന്നീട് 'ഗുരു', 'ധൂം 2' എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിഷേകും ഐശ്വര്യാ റായിയും അടുപ്പത്തിലാവുകയും 2007-ൽ വിവാഹിതരാവുകയും ചെയ്തു. ബോളിവുഡിലെ പ്രമുഖർ പങ്കെടുത്ത ഈ വിവാഹത്തിന് അടുത്ത സുഹൃത്തായിരുന്ന റാണിയെ ക്ഷണിച്ചിരുന്നില്ല.

'ഞങ്ങൾ സഹപ്രവർത്തകർ മാത്രം'

വിവാഹത്തിന് ക്ഷണിക്കാത്തതിനെക്കുറിച്ച് പിന്നീട് ഒരു അഭിമുഖത്തിൽ റാണി തുറന്നുപറഞ്ഞിരുന്നു: 'ഒരാൾ നമ്മളെ അവരുടെ വിവാഹത്തിന് ക്ഷണിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയുടെ ജീവിതത്തിൽ നമ്മുടെ സ്ഥാനം എന്താണെന്ന് നാം മനസ്സിലാക്കണം. നമ്മൾ വലിയ സുഹൃത്തുക്കളാണെന്ന് നമ്മൾ ചിന്തിച്ചേക്കാം, എന്നാൽ അത് സെറ്റിലെ സഹപ്രവർത്തകർ തമ്മിലുള്ള ബന്ധം മാത്രമായിരുന്നിരിക്കാം.'കോഫി വിത്ത് കരൺ' ഷോയിൽ പങ്കെടുക്കവേ, കരൺ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി തനിക്ക് ഐശ്വര്യയോട് വ്യക്തിപരമായ യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ ഐശ്വര്യയ്ക്ക് തന്നോട് പിണക്കമുണ്ടായിരിക്കാമെന്നും റാണി സൂചിപ്പിച്ചു. തങ്ങൾ തമ്മിൽ ഫോണിലൂടെ സംസാരിക്കാറില്ലെന്നും എന്നാൽ പുറത്തുനിന്നു കണ്ടുമുട്ടിയാൽ മര്യാദയോടെ പെരുമാറുമെന്നും റാണി വ്യക്തമാക്കി.