
ബോളിവുഡ് താരം ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നതായി വെളിപ്പെടുത്തി നടന്‍ ആര്‍.മാധവന്‍. 1988-ല്‍ പുറത്തിറങ്ങിയ 'ഖയാമത്ത് സെ ഖയാമത്ത് തക്' എന്ന സിനിമ കണ്ടതിനുശേഷമാണ് തനിക്ക് അത്തരത്തിലൊരു ആഗ്രഹം വന്നതെന്നും മാധവന്‍ പറയുന്നു.
'എനിക്കൊരു കുമ്പസാരം നടത്താനുണ്ട്. ഖയാമത്ത് സെ ഖയാമത്ത് തക് എന്ന സിനിമ കണ്ടതിന് ശേഷം ഞാന്‍ അമ്മയോട് പറഞ്ഞു, എനിക്ക് ജൂഹി ചൗളയെ വിവാഹം കഴിക്കണമെന്ന്. അന്ന് ജൂഹി ചൗളയെ വിവാഹം കഴിക്കുക എന്ന ഒരു ലക്ഷ്യം മാത്രമാണ് എനിക്കുണ്ടായിരുന്നത്.'-നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'ദ റെയില്‍വേ മാനി'ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാധവന്‍.
ഈ സീരീസില്‍ ജൂഹി ചൗളയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഇരുവരും ഒരുമിച്ചുള്ള അഭിമുഖത്തിലാണ് മാധവന്‍ തന്റെ പഴയ ആഗ്രഹം തുറന്നുപറഞ്ഞത്. ദ റെയില്‍വേ മാനില്‍ തന്റെ ഭാഗം ചിത്രീകരിച്ച ശേഷമാണ് ജൂഹി ചൗളയുടെ ഭാഗം ഷൂട്ട് ചെയ്തതെന്നും അതിനാല്‍ ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്നും മാധവന്‍ വ്യക്തമാക്കി.
1988-ല്‍ പുറത്തിറങ്ങിയ ഖയാമത്ത് സെ ഖയാമത്ത് തക് എന്ന ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടിയിരുന്നു. മന്‍സൂര്‍ ഖാന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ജൂഹിയുടെ നായകനായെത്തിയത് ആമിര്‍ ഖാനായിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ ജൂഹിയെ തേടിയെത്തി.
ഈ ചിത്രം പുറത്തിറങ്ങുമ്പോള്‍ മാധവന്‍ വെള്ളിത്തിരയില്‍ അരങ്ങേറിയിരുന്നില്ല. 1993-ല്‍ ടിവി ഷോയായ ബനേഗി അപ്‌നി ബാത്തിലൂടെയാണ് മാധവന്‍ അഭിനയരംഗത്തെത്തുന്നത്. 1997-ല്‍ ഇന്‍ഫേണോ എന്ന സിനിമയിലൂടെയാണ് മാധവന്‍ ചലച്ചിത്രമേഖലയിലെത്തുന്നത്. പിന്നീട് തമിഴില്‍ ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിക്കാന്‍ മാധവന് കഴിഞ്ഞു.
Content Highlights: actor r madhavan recalls he told his mom he wanted to marry juhi chawla
Published: 24 Nov 2023, 06:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented