കള്‍ അലംകൃതയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു നീണ്ട കുറിപ്പ് പങ്കുവെച്ചാണ് പൃഥ്വിരാജ് മകള്‍ക്ക് ഒമ്പതാം പിറന്നാള്‍ ആശംസ നേര്‍ന്നത്. ഇതിനൊപ്പം കുടുംബചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

To advertise here,

മകള്‍ നല്ലൊരു വ്യക്തിയായി വളരുന്നത് കാണുന്നത് മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങള്‍ അഭിമാനമാണെന്നും മകള്‍ തങ്ങള്‍ക്ക്കൂടി മാതൃകയാണെന്നും കുറിപ്പില്‍ താരം പറയുന്നു. 'എന്റെ കുഞ്ഞു മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍. നിനക്കിന്ന് ഒമ്പത് വയസ് പൂര്‍ത്തിയാകുന്നു. അമ്മയും അച്ഛനും വെറും കുട്ടികളാണെന്നും നീ ഞങ്ങളുടെ രക്ഷിതാവാണെന്നും തോന്നിച്ച നിരവധി നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിനക്ക് ചുറ്റുമുള്ള എല്ലാവരോടുമുള്ള നിന്റെ അനുകമ്പ, ക്ഷമ, സ്‌നേഹം എന്നിവ കണ്ട് ഞങ്ങള്‍ അതിശയിച്ചു പോയിട്ടുണ്ട്. ഞങ്ങള്‍ക്കുതന്നെ അവിശ്വസനീയമായ രീതിയില്‍ നല്ലൊരു വ്യക്തിയായി നീ വളരുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നു. നീ ഞങ്ങളുടെ നിത്യവെളിച്ചമാണ്'. പൃഥ്വിരാജ് കുറിപ്പില്‍ പറയുന്നു. 

പതിവില്‍ നിന്ന് വിപരീതമായി അലംകൃതയുടെ മുഖം കാണുന്ന തരത്തിലുള്ള ചിത്രമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തത്. നേരത്തെ ഓണാഘോഷത്തിനിടെ എടുത്ത പട്ടുപാവാട ധരിച്ച അലംകൃതയുടെ ചിത്രവും പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. 'ദി ബുക്ക് ഓഫ് എന്‍ചാന്റിങ് പോയംസ്' എന്ന പേരില്‍ ഒരു കവിതാ സമാഹാരവും അലംകൃത എഴുതിയിട്ടുണ്ട്.